Kerala

കെ.സി.ബി.സി. യ്ക്ക് പുതിയ കമ്മീഷൻ സെക്രട്ടറിമാർ

കെ.സി.ബി.സി. യ്ക്ക് പുതിയ കമ്മീഷൻ സെക്രട്ടറിമാർ

സ്വന്തം ലേഖകൻ

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) വിവിധ കമ്മീഷൻ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. റവ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കലാണ് പുതിയ മീഡിയ കമ്മീഷൻ സെക്രട്ടറി. ഫാ. സ്റ്റീഫൻ തോമസ് നിയമിക്കപ്പെട്ടത് യൂത്ത് കമ്മീഷൻ സെക്രട്ടറിയായിട്ടാണ്.
ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ലേബർ കമ്മീഷന്റെയും ജെയിൻ അൻസിൽ ഫ്രാൻസിസ് വനിതാ കമ്മീഷന്റെയും സെക്രട്ടറിമാരായാണ് ചുമതലയേറ്റത്.

റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കൽ തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്റ് ജോർജ് പള്ളി ഇടവകഅംഗം ആണ്. സിനിമ- ടെലിവിഷനിൽ എം.എ. ബിരുദാനന്തരബിരുദവും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഫാ. സ്റ്റീഫൻ തോമസ് ചാലക്കര തിരുവല്ല തോലശ്ശേരി സെൻറ് ജോസഫ് ഇടവകഅംഗം ആണ്. പുനലൂർ രൂപതയിൽ സേവനം ചെയ്യുന്ന ഇദ്ദേഹം എം.എ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.

കൊച്ചി രൂപതാംഗമാണ് ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ. കൊച്ചി സോഷ്യൽ സെർവീസ് അസിസ്റ്റന്റ് ഡയറക്ടർ, കെ.എൽ.എം. രൂപത ഡയറക്ടർ, ജൂബിലി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

കൊല്ലം രൂപതാംഗമായ ജെയിൻ അൻസിൽ ഫ്രാൻസിസ് കൗൺസിൽ ഓഫ് കാത്തലിക് വിമൺ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട്‌, കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എൽ.സി.ഡബ്‌ള്യൂ.എ. പ്രസിഡന്റ്, കൊല്ലം ജില്ല വിമൺസ് കൗൺസിൽ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും സേവനം ചെയ്യുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker