മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷമായ സമാപ്തിയിലേയ്ക്ക്; തിരുസ്വരൂപ പ്രദിക്ഷിണം ഭക്തിസാന്ദ്രം
മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷമായ സമാപ്തിയിലേയ്ക്ക്; തിരുസ്വരൂപ പ്രദിക്ഷിണം ഭക്തിസാന്ദ്രം
ആന്റണി നൊറോണ
കണ്ണൂർ: കണ്ണൂർ രൂപതയിലെ മൂന്നാം പീടിക ഇടവക ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷങ്ങൾ സമാപ്തിയിലേയ്ക്ക്. തിരുനാളിനോടനുബന്ധിച്ച് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ജോർജ് പൈനാടത്ത്, ഫാ.ജോസഫ് ഡിക്രൂസ്, ഫാ.കുരിയാക്കോസ്, ഫാ.ടോമി, ഇടവക വികാരി മോൺ.ക്ലമന്റ് ലെയ്‌ഞ്ചൽ, അസി.വികാരി ഫാ.മാർട്ടിൻ മാത്യു എന്നിവർ സഹകാർമികരായി.
തുടർന്ന്, വിശുദ്ധ അന്തോനീസിന്റെ തിരു സ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണത്തിന് നഗരം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചു. കൈകളിൽ കത്തിച്ച് പിടിച്ച മെഴുകുതിരികളുമായി വിശ്വാസികൾ നടത്തിയ പ്രദക്ഷിണം വേറിട്ട അനുഭവമായി. തിരുനാൾ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ആന്റണി നൊറോണ, പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആൽഫ്രെഡ് സെൽവരാജ്, രതീഷ് ആന്റണി, റോഡ്‌നി കസ്റ്റലീനോ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുനാൾ ഔദ്യോഗിക സമാപന ദിവസമായ എട്ടാമിടം ദിനം 22 -ന് ലാത്തതാണ് ഭാക്ഷയിലെ ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത സെമിനാരി റെക്ടർ ഫാ.ബെനഡിക്ട് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, നടക്കുന്ന കൊടിയിറക്കത്തോടും ഊട്ട്നേർച്ചയോടും കൂടി തിരുനാൾ സമാപിക്കും.