Vatican

ബാള്‍ക്കന്‍ നാ‌ടുകളിൽ 2019 -ൽ നടത്തുന്ന അജപാലന സന്ദര്‍ശനത്തിൽ മദര്‍ തെരേസയുടെ ജന്മദേശവും പാപ്പാ സന്ദർശിക്കും

ബാള്‍ക്കന്‍ നാ‌ടുകളിൽ 2019 -ൽ നടത്തുന്ന അജപാലന സന്ദര്‍ശനത്തിൽ മദര്‍ തെരേസയുടെ ജന്മദേശവും പാപ്പാ സന്ദർശിക്കും

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: 2019 മെയ് 5-7 വരെ ഫ്രാന്‍സീസ് പാപ്പാ തെക്കുകിഴക്കെ യൂറോപ്യന്‍ നാടുകളായ ബള്‍ഗേറിയയും മാസിഡോണിയായും സന്ദര്‍ശിക്കും. വത്തിക്കാന്‍ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക് ഈ മാസം 13-നാണ് പ്രസ്താവനയിലൂടെ അപ്പസ്തോലിക സന്ദര്‍ശനം വെളിപ്പെടുത്തിയത്.

ഈ അജപാലന സന്ദര്‍ശനത്തിന്‍റെ ആദ്യവേദി ബള്‍ഗേറിയ ആയിരിക്കും. അന്നാടിനുവേണ്ടി മെയ് 5,6 തീയതികള്‍ നീക്കിവെച്ചിരിക്കുന്ന പാപ്പാ ബള്‍ഗേറിയായുടെ തലസ്ഥാനനഗരിയായ സോഫിയയിലും ചരിത്രപ്രാധാന്യമുള്ള ത്രൈസ് പ്രദേശത്തെ റക്കോവ്സ്ക്കി പട്ടത്തിലുമായിരിക്കും സന്ദര്‍ശനം നടത്തുക.

യുഗൊസ്ലാവ്യയില്‍ നിന്ന് വേറിട്ട് രൂപംകൊണ്ട മാസിഡോണിയ റിപ്പബ്ലിക്കില്‍ പാപ്പാ എത്തുക മെയ് 7 നായിരിക്കും. അന്നാടിന്‍റെ തലസ്ഥാനമായ സ്കോപ്യെ ആയിരിക്കും പാപ്പായുടെ പര്യടന വേദി. വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശമാണ് ഇത്. സന്ദർശനത്തിൽ വിശുദ്ധയ്ക്കു കൃതജ്ഞതയും ആദരവും അര്‍പ്പിക്കും.

വെറും 21 ലക്ഷം ജനസംഖ്യയുള്ള ചെറിയ ബാള്‍ക്കന്‍ രാജ്യമായ മാസിഡോണിയിലെ സ്കോപ്ജേയില്‍ 1910-ലാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന മദര്‍ തെരേസയുടെ ജനനം. ആഗ്നസ് ഗോണ്‍സെ ബോജാക്സ്യു എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കല്‍ക്കത്തയിലെ ചേരിപ്രദേശങ്ങളിലെ പാവങ്ങള്‍ക്കിടയിലാണ് മദര്‍ ചിലവഴിച്ചത്. 1997-ല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് മദര്‍ ദൈവസന്നിധിയിലേയ്ക്ക് മടങ്ങിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker