India

നെയ്യാറ്റിൻകര രൂപതയുടെ അജപാലന പങ്കാളിയായ ഗോളിയാർ രൂപതാ അദ്ധ്യക്ഷന്റെ വിയോഗത്തിൽ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തി നെയ്യാറ്റിൻകര രൂപതാ മെത്രാൻ

നെയ്യാറ്റിൻകര രൂപതയുടെ അജപാലന പങ്കാളിയായ ഗോളിയാർ രൂപതാ അദ്ധ്യക്ഷന്റെ വിയോഗത്തിൽ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തി നെയ്യാറ്റിൻകര രൂപതാ മെത്രാൻ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഗോളിയാർ രൂപതയുടെ സമുന്നത ഇടയനായിരുന്ന റൈറ്റ്. റവ. ഡോ. തോമസ് തെന്നാട്ടിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആ രൂപതയിലെ വൈദീകർക്കും സന്യസ്തർക്കും അല്മായർക്കുമായി എഴുതിയ കത്തിലാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ, അതിന്റെ അജപാലന പങ്കാളിയായ നെയ്യാറ്റിൻകര രൂപതാ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പേരിലുള്ള അനുശോചനം ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ കുലീന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന തോമസ് പിതാവിന്റെ ആകസ്മികമായ നിര്യാണം വല്ലാത്ത നടുക്കവും അതീവ ദുഖവുമാണ് അദ്ദേഹത്തെ അറിയുന്നവരിലും, അദ്ദേഹം അംഗമായിരുന്ന പള്ളോട്ടൈയിൻ സഭാസമൂഹത്തിനും ഉണ്ടാക്കിയത് എന്നും, വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഗോളിയാർ രൂപതയുടെ ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ മണ്ഡലങ്ങളിൽ അസാമാന്യ അഭിവൃത്തിയും അദ്ദേഹത്തിന് സൃഷ്ടിക്കാൻ സാധിച്ചെന്നും മെത്രാൻ ഓർമിച്ചു.

8-01-2017 മുതൽ 14-12-2018 വരെയുള്ള പിതാവിന്റെ സ്വർണ്ണലിപികളിൽ എഴുതാൻ പോന്ന രൂപതയ്ക്ക് വേണ്ടിയുള്ള ഹ്രസ്വകാല നേതൃത്വവും, നാല്പതുവർഷക്കാലം അജപാലന രംഗത്തുള്ള തന്റെ ഫലവത്തായ അക്ഷീണ പ്രവർത്തനങ്ങളും അനുഭവിച്ചവർ അദ്ദേഹത്തെ സ്നേഹത്തോടും കൃതജ്ഞതയോടും കൂടെ സദാകാലം ഓർമിക്കുമെന്നും മെത്രാൻ കൂട്ടിച്ചേർത്തു.

നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസും വൈദീക സെനറ്റ് സെക്രട്ടറി ഫാ.ബിനുവും രൂപത അജപാലന സമിതി സെക്രട്ടറി ശ്രീ. നേശനും ഗ്വാളിയാർ നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker