Vatican

ബ്രസീലിലെ ദേവാലയാക്രമണത്തിൽ ദുഃഖത്തോടെ ഫ്രാന്‍സിസ് പാപ്പാ

ബ്രസീലിലെ ദേവാലയാക്രമണത്തിൽ ദുഃഖത്തോടെ ഫ്രാന്‍സിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഡിസംബര്‍ 12 – ന് ബ്രസീലിലെ കാമ്പീനസ് ഭദ്രാസന ദേവാലയത്തിൽ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നവരെ വെടിവെച്ചു വീഴ്ത്തിയതിൽ അതീവ ദുഃഖത്തോടെ പാപ്പാ.

നാലു പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക്‌ പരിക്കേൽക്കുകയും ചെയ്ത ആക്രമത്തില്‍ മരണമടഞ്ഞവരെ ഫ്രാന്‍സിസ് പാപ്പാ ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും കാമ്പീനസ് അതിരൂപതാംഗങ്ങളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മുറിപ്പെട്ടവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.

വേദനയുടെയും ഭീതിയുടെയും ഈ നിമിഷങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിക്കണമെന്നും, പ്രതികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ക്രൂരതയ്ക്കെതിരെ ക്രൈസ്തവമനസ്സുകളില്‍ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ചിന്തകള്‍ ആത്മധൈര്യം വളര്‍ത്തട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

സാവോ പാവളോയില്‍നിന്നും 100 കി.മി. അകലെ അമലോത്ഭവനാഥയുടെ നാമത്തിലുള്ള കാമ്പീനസ് ഭദ്രാസന ദേവാലയത്തിലാണ് ബുധനാഴ്ച, ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ മദ്ധ്യാഹ്നത്തില്‍ നടന്ന ദിവ്യബലിയുടെ അന്ത്യത്തില്‍ അജ്ഞാതനായ മനുഷ്യന്‍ നിര്‍ദ്ദോഷികളായവരെ വെടിവെച്ചു വീഴ്ത്തിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker