സീറോമലബാർ സഭയുടെ ക്ലർജി സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ പൗരോഹിത്യ സുവർണ, രജത ജൂബിലേറിയന്മാരുടെ സംഗമം നടത്തി
സീറോമലബാർ സഭയുടെ ക്ലർജി സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ പൗരോഹിത്യ സുവർണ, രജത ജൂബിലേറിയന്മാരുടെ സംഗമം നടത്തി
സ്വന്തം ലേഖകൻ
കൊച്ചി: പൗരോഹിത്യത്തിന്റെ സുവർണ, രജത ജൂബിലികൾ ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തുകയുണ്ടായി.
സീറോ മലബാർ സഭയുടെ ‘ക്ലർജി സിനഡൽ കമ്മീഷന്റെ’ നേതൃത്വത്തിലാണു വൈദികരെ അനുമോദിക്കാൻ സമ്മേളനം വിളിച്ചുകൂട്ടിയത്. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ക്ലർജി സിനഡൽ കമ്മീഷൻ മെമ്പർ ബിഷപ് മാർ ജോണ് വടക്കേൽ, തൃശൂർ സഹായമെത്രാനും ജൂബിലേറിയനുമായ മാർ ടോണി നീലങ്കാവിൽ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, കമ്മീഷൻ സെക്രട്ടറി ഫാ. ജിമ്മിച്ചൻ കർത്താനം, സിസ്റ്റർ ജീവ മരിയ എന്നിവർ പ്രസംഗിച്ചു.
റവ. ഡോ. ജോസ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ജൂബിലേറിയന്മാർ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.