Vatican

സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കൾ മാധ്യമ കൂട്ടുകെട്ടുണ്ടാക്കുക്കയും, പിന്നെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു; ഫ്രാൻസിസ് പാപ്പാ

സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കൾ മാധ്യമ കൂട്ടുകെട്ടുണ്ടാക്കുക്കയും, പിന്നെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കളും ഭരണകൂടങ്ങളും ഇന്ന് ലോകത്ത് ധാരളമുണ്ട്. അവരെന്താണ് ചെയ്യുന്നത്? അവര്‍ ഒരു മാധ്യമ കൂട്ടുകെട്ടുണ്ടാക്കുക്കയും, പിന്നെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാധ്യമശക്തി ഉപയോഗിച്ച് എതിരാളികളെ കുറ്റപ്പെടുത്തിയും, വ്യാജപ്രചാരം നടത്തിയും കളവു പറഞ്ഞും, മറ്റുള്ളവരെ ചെറുതാക്കിയും, മെല്ലെ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു. സകലതും കൈക്കലാക്കുന്നു. ഇത്തരം പ്രവര്‍ത്തന ശൈലി ഏതു സര്‍ക്കാരിനും ഭരണകൂടത്തിനും നല്ലതല്ലയെന്ന് ഫ്രാൻസിസ് പാപ്പാ. വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ സുവിശേഷ വിചിന്തനം നടത്തുകയായിരുന്നു പാപ്പാ.

“ഫരീസേയരും നിയമജ്ഞരും പിറുപിറുത്തു…” എന്നു സുവിശേഷം രേഖപ്പെടുത്തുന്നപോലെ, നമ്മുടെ രൂപതകളിലും, രൂപതകള്‍ തമ്മിലുമുള്ള പ്രവര്‍ത്തനങ്ങളിലും, സാമൂഹിക രാഷ്ട്രീയ തലങ്ങളിലെ ഇടപഴകലിലുമെല്ലാം കാണുന്നത് അധികവും കാരുണ്യമില്ലായ്മയാണ് – പിറുപിറുക്കലും പരാതിപ്പെടലുമാണ്. അഴിമതിയും അക്രമവും കലര്‍ന്ന ഭരണകൂടം പ്രതിപക്ഷത്തെ പഴിചാരിയും, കുറ്റംപറഞ്ഞും, കരിവാരിത്തേച്ചുമാണ് രക്ഷപെടുന്നതും പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്നതും, മുന്നോട്ടു പോകുന്നതും. ഇത് അപകീര്‍ത്തിപ്പെടുത്തലും, അപവാദം പറഞ്ഞുപരത്തലുമാണെന്ന് പാപ്പാ ഉത്‌ബോധിപ്പിച്ചു.

എല്ലാം മറന്നും, എന്തുകാട്ടിയും അവസാനം എനിക്കു ലാഭമുണ്ടാക്കുന്ന ഒരു “ബഡ്ജറ്റ്” സൃഷ്ടിക്കുകയാണ് പലരുടെയും ലക്ഷ്യമെന്നും, എന്തു കിട്ടുമെന്നാണ് നോട്ടം, എന്തു കൊടുക്കാമെന്നല്ലെന്നും പറഞ്ഞ പാപ്പാ, ഇത് ഫരീസേയ മനോഭാവവും, ഫരീസേയരുടെയും നിയമജ്ഞരുടെയും യുക്തിയും തന്ത്രവുമാണെന്ന് ഓർമ്മിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker