Vatican

മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോനിലയം തകർക്കാൻ നടത്തിയ ബോംബാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികം

മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോനിലയം തകർക്കാൻ നടത്തിയ ബോംബാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികം

 

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ റേഡിയോ നിശ്ശബ്ദമാക്കാന്‍
വിസ്തൃതമായ വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോനിലയം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ‘ഉന്നംതെറ്റിയ ആക്രമണ’മെന്ന് അഗസ്തോ ഫെറാറെ, റോമിന്‍റെ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 12-Ɔο പിയൂസ് പാപ്പായുടെ ഭരണകാലത്തായിരുന്നു ബോംബാക്രമണം.

രണ്ടാം ലോക മഹായുദ്ധ കാലത്ത് – 1943 നവംബര്‍ 5-Ɔο തിയതി, ഒരു ശനിയാഴ്ച രാത്രി 8.10-ന് നിത്യനഗരം പ്രാര്‍ത്ഥനാപൂര്‍ണ്ണമായൊരു നിശ്ശബ്ദതയില്‍ ആഴ്ന്ന സമയത്താണ് ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന് എതിരായി ഒരു ബോംബ് ആക്രമണമുണ്ടായത്. നാസി അനുഭാവികളായ ഇറ്റാലിയന്‍ ഫാസിസ്റ്റുകളാണ് (Italian Fascist) ആക്രമണം നടത്തിയത്.

സഖ്യകക്ഷികളുടെ പക്ഷംചേര്‍ന്ന് യുദ്ധമുഖത്തുനിന്നും വാര്‍ത്തകള്‍ ലോകത്തെ സത്യസന്ധമായി അറിയിക്കുന്നതില്‍ വത്തിക്കാന്‍ റേഡിയോ ഉപയോഗപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ബോംബാക്രണത്തിലൂടെ പ്രകടമാക്കിയതെന്ന് ചരിത്രഗ്രന്ഥങ്ങളും, ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയിലെ വാര്‍ത്തകളും വ്യക്തമാക്കുന്നു.

അതിവേഗത്തില്‍ താഴ്ന്നുപറന്നെത്തിയ ചെറിയ വിമാനം 5 ബോംബുകള്‍ വര്‍ഷിച്ചു. വത്തിക്കാനിലെ റെയില്‍വെ സ്റ്റേഷന്‍, പഴയ സാന്താ മാര്‍ത്ത കെട്ടിടത്തിന്‍റെ കല്ലുവിരിച്ച മുറ്റം, അതിനോടു ചേര്‍ന്നുള്ള മൊസൈക് കലാമന്ദിരം, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പിന്‍ഭാഗത്തെ ജാലകം, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ ചിലഭാഗങ്ങള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്.

ഇറ്റലിയിലെ വിത്തര്‍ബോ എന്ന സ്ഥലത്താണ് ഫാസിസ്റ്റ് വിമതര്‍ ബോംബാക്രമണത്തിനുള്ള സന്നാഹങ്ങള്‍ നടത്തിയതെന്ന് പിന്നീടുള്ള അന്വേഷങ്ങള്‍ തെളിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker