നെയ്യാറ്റിൻകരയിൽ എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ “യുവപ്രഭ 2018”
നെയ്യാറ്റിൻകരയിൽ എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ "യുവപ്രഭ 2018"
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതി, യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് “യുവപ്രഭ 2018” എന്ന പേരിൽ ഏകദിന പരിപാടി സംഘടിപ്പിച്ചു. സെമിനാർ, തെയ്സെ പ്രാർത്ഥന, സമൂഹദിവ്യബലി, ID കാർഡ് വിതരണം, അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ നടത്തുകയുണ്ടായി.
രാവിലെ 10-ന് പതാകയുയർത്തലോടു കൂടി ആരംഭിച്ച യുവപ്രഭ 2018 -ൽ, വ്യക്തിത്വ വികസന സെമിനാറിന് കോതമംഗലത്തുനിന്നുള്ള ജെയ്സൺ അറക്കൽ സാർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പ് ആക്ടിവിറ്റികൾ സംയോചിപ്പിച്ചുകൊണ്ട് ‘ഒരു വ്യക്തി എങ്ങനെ ആയിരിക്കണം? എങ്ങനെ ഒരു സമൂഹത്തെ നയിക്കാൻ സാധിക്കും?’ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്സ്.
ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തുനിന്നുള്ള ശ്രീ.ജോഷിയുടെ നേതൃത്വത്തിൽ ‘തെയ്സെ പ്രാർത്ഥന’ നടത്തി. ഇത് യുവജനങ്ങളിൽ കൂടുതൽ ആത്മീയ തീഷ്ണതയുണ്ടാക്കിയെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.
തെയ്സെ പ്രാർത്ഥനയെ തുടർന്ന് നടന്ന സമൂഹ ദിവ്യബലിയ്ക്ക് കെ.ആർ.എൽ.സി.സി. പ്രതിനിധി ഫാ. തോമസ് തറയിൽ നേതൃത്വം നൽകി. എൽ.സി.വൈ.എം.നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ.ബിനു, ആര്യനാട് ഫെറോന ഡയറക്ടർ ഫാ.അനീഷ്, തുടങ്ങിയവർ സഹകാർമികരായി.
ദിവ്യബലിയിക്കു ശേഷം എൽ.സി.വൈ.എം.നെയ്യാറ്റിൻകര പ്രസിഡന്റ് അരുൺ തോമസ് അത്താഴമംഗലം അധ്യക്ഷനായിരുന്ന പൊതുസമ്മേളനം കെ.ആർ.എൽ.സി.സി. പ്രതിനിധി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ഈ പൊതുസമ്മേളനത്തിൽ വച്ച് ‘ID കാർഡ്’ വിതരണവും ‘അഫിലിയേഷൻ സർട്ടിഫിക്കറ്റ്’ വിതരണവും നടത്തുകയുണ്ടായി.
“യുവപ്രഭ 2018” – ൽ വിവിധ ഫെറോനയിൽ നിന്നും 500 ഓളം യുവജനങ്ങൾ പങ്കെടുത്തു. ഈ സംരംഭം വൻവിജയമാക്കി തീർത്തത്തിൽ മുഴുവൻ യുവജന സുഹൃത്തുക്കൾക്കും ഫൊറോന പ്രസിഡന്റ്മാർക്കും രൂപത ഭാരവാഹികൾക്കും വലിയ പങ്കുണ്ടെന്നും, ഏറെ പ്രത്യേകിച്ച്, യുവപ്രഭ 2018 -നുവേണ്ട അടിയന്തിര ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത് വ്ലാത്താങ്കര ഫൊറോന പ്രസിഡന്റ് ശ്രീ.വിനീതും ബാലരാമപുരം ഫൊറോന പ്രസിഡന്റ് ശ്രീ.ബിജിനും നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകാംഗം ശ്രീ.ജോതിസും കവിയാകോട് ഇടവകാംഗം ശ്രീ.ജഗനും രൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളായ അനൂജ്, മനോജ്, സജിത, ആൻസി, അനീഷ്, ജോജി, സരീഷ, എന്നിവരും ആയിരുന്നുവെന്ന് പ്രസിഡന്റ് അരുൺ തോമസ് പറഞ്ഞു.
“യുവപ്രഭ 2018” – ൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചത്തിന്റെ ഖ്യാതി ആര്യനാട് ഫെറോന ഡയറക്ടർ ഫാ.അനീഷിനും ഫൊറോന പ്രസിഡന്റ് ശ്രീ.റിജുവിനും സ്വന്തം .