Vatican

ക്യാരിസ്മാറ്റിക് പ്രസ്ഥാനം നവീകരണ പാതയിൽ, ഇനിമുതൽ “ക്യാരിസ്” എന്ന് വിളിക്കപ്പെടും

ക്യാരിസ്മാറ്റിക് പ്രസ്ഥാനം നവീകരണ പാതയിൽ, ഇനിമുതൽ “ക്യാരിസ്” എന്ന് വിളിക്കപ്പെടും

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്തിട്ടുള്ളതും പടിപടിയായി നടപ്പില്‍വരുത്തുന്നതുമായ സഭാനവീകരണ പദ്ധതിയുടെ ഭാഗമായാണ് സഭയിലെ ക്യാരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയും (Caholic Charismatic Renewal) നവമായ രൂപപ്പെടുത്തല്‍. കൂടാതെ പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടുള്ള മറ്റ് എല്ലാപ്രവര്‍ത്തനങ്ങളും മറ്റേതെങ്കിലും രൂപഭാവങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍ അവയും ‍ഡിസംബര്‍ 8, 2018 മുതല്‍ “ക്യാരിസ്” CHARIS എന്നു വിളിക്കപ്പെടും.

നവംബര്‍ 1-‍Ɔο തിയതി വ്യാഴാഴ്ച അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും ശുശ്രൂഷയ്ക്കായുള്ള വത്തിക്കാന്‍റെ വകുപ്പ് (Dicastery for Laity, family and Life) പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലൂടെയാണ് ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തില്‍ ഏകീകരണവും നവീനതയും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

2018 ഡിസംബര്‍ 8-മുതലാണ് നവമായ അസ്തിത്വം പ്രാബല്യത്തില്‍‍ വരുന്നത്. ഒരു കാലപരിധിവരെ പരീക്ഷണാര്‍ത്ഥമായിരിക്കാന്‍ പോകുന്ന (Statues Ad Experimentum) നവമായ പ്രസ്ഥാനത്തിന്‍റെ നിയമാവലി (Statues) അന്നേദിവസം, അമലോത്ഭവനാഥയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ചില പ്രത്യേക തീരുമാനങ്ങൾ:

1) 18 ​അംഗ രാജ്യാന്തര നേതൃത്വനിരയുടെ മോഡറേറ്റര്‍ ബെല്‍ജിയംകാരനായ പ്രഫസര്‍ ഷോണ്‍-ലൂക് മോയെയാണ്.

2) ഏഷ്യയുടെ പ്രതിനിധി ഇന്ത്യക്കാരനായ സിറിള്‍ ജോണ്‍ ആണ്.

3) പാപ്പായുടെയും വത്തിക്കാന്‍റെ എല്ലാ വകുപ്പുകളുടെയും ആത്മീയ ഉപദേഷ്ടാവും പ്രബോധകനുമായ ഫാദര്‍ റനിയേറോ കന്തലമേസ്സ, കപ്പൂചിനെയാണ് പ്രസ്ഥാനത്തിന്‍റെ ആത്മീയ ശുശ്രൂഷകനായി നിയോഗിച്ചിരിക്കുന്നത്.

4) ക്യാരിസിന്‍റെ പുതിയ ഭാരവാഹകള്‍
2019 പെന്തക്കോസ്തനാള്‍ മുതല്‍ സ്ഥാനമേല്ക്കും.

5) അന്നുതന്നെ പുതിയ നിയമാവലിയും പ്രാബല്യത്തില്‍ വരും.

6) അന്നുമുതല്‍ സഭയിലെ ആകമാന കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ രണ്ടു വിഭിന്ന ഘടകങ്ങളായി നിലനിന്നിരുന്ന Catholic Charismatic Renewal Service, Catholic Fraternity of Charismatic Covenant Communities and Fellowships രണ്ടു ഘടകങ്ങളും ഇല്ലാതാകും.

7) ഈ ഘടകങ്ങളുടെ മൂതല്‍ക്കൂട്ട് “ക്യാരിസി”ന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറ്റംചെയ്യേണ്ടതാണ്.

ആഗോളസഭയിലെ ക്യാരിസ്മാറ്റിക് പ്രസ്ഥാനത്തെ ഫ്രാന്‍സിസ് പാപ്പായുടെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും, എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ നവംബര്‍ 1-Ɔο തിയതി, സകലവിശുദ്ധരുടെയും മഹോത്സവത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker