1997-ലെ നോബല്‍ സമ്മാന ജേതാവ് ഇനി ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗം
1997-ലെ നോബല്‍ സമ്മാന ജേതാവ് ഇനി ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗം
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: 1997-ലെ നോബല്‍ സമ്മാന ജേതാവ് പ്രഫസര്‍ സ്റ്റീഫന്‍ ച്യൂവിനെയാണ് ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 23-Ɔο തിയതി വത്തിക്കാന്റെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗമായി പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്‍റെ (Molecular and cell Physiology) അദ്ധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു അദ്ദേഹം.
തന്മാത്രാ ജൈവ വളര്‍ച്ചയില്‍ നടത്തിയ ഗവേഷണപഠനങ്ങളാണ് ആധുനിക ചികിത്സാ സമ്പ്രദായത്തിന് സഹായകമായത്. ലെയ്സര്‍ രശ്മികള്‍ ഉപയോഗിച്ച് രോഗകാരണങ്ങളായി മനുഷ്യശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന തന്മാത്രകളെ സ്വതന്ത്രമാക്കാനാകുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് രോഗനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുമെന്നായിരുന്നു വിലയിരുത്തൽ. മാനവികതയ്ക്ക് ഏറെ പ്രയോജനകരമായ ഈ കണ്ടുപിടുത്തമാണ് സ്റ്റീഫന്‍ ച്യൂവിനെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമി (Pontifical Academy for Life) 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് സ്ഥാപിതമാണ്. മാനവികതയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ജീവന്‍റെ ധാര്‍മ്മികത പരിരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വത്തിക്കാന്‍ ‘ജീവന്‍റെ പൊന്തിഫിക്കല്‍ അക്കാഡമി’ സ്ഥാപിച്ചത്.