യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്; സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്
യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്; സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നതെന്ന് ഭാരതത്തില്‍ നിന്നുള്ള യുവജന പ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമായ സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്. ഒക്ടോബര്‍ 19-Ɔο തിയതിയാണ് സിനഡില്‍ ഫ്രാന്‍സിസ് പാപ്പായുടെയും സിനഡു പിതാക്കന്മാരുടെയും യുവജന പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ പേര്‍സിവാള്‍ ഈ അഭിപ്രായം മുന്നോട്ടുവച്ചത്.
സഭയില്‍ യുവജനങ്ങള്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നുവെന്നും ചുങ്കക്കാരന്‍ മത്തായിയെയും സാവൂളിനെയുംപോലെ യുവജനങ്ങള്‍ പൊള്ളയായും പകച്ചും നടക്കുന്നവരാണ് യുവജനങ്ങളെന്നും പേര്‍സിവാള്‍ പറഞ്ഞു.
യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്. അവര്‍ സമറിയക്കാരി സ്ത്രീയെയും മേരി മഗ്ദലയെയുംപോലെ ശാരീരികമായും ലൈംഗികമായും വൈകാരികമായും പതറിയവരും, തകര്‍ന്ന ബന്ധങ്ങളില്‍ കുടുങ്ങിയവരുമാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. എന്നാല്‍ ആ വലിയമുക്കുവനെപ്പോലെ അടിത്തറയാകാനുള്ള കരുത്തുമുണ്ട്. സക്കേവൂസിനെപ്പോലെ യുവജനങ്ങള്‍ യേശുവിനെ തേടുകയാണ്. അയാളെപ്പോലെ ഞങ്ങളും അഴിമതിക്കാരായിട്ടുണ്ട്. അന്യരെ വഞ്ചിക്കുകയും, സ്വയം വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ഒത്തിരിപേര്‍ സാമൂഹ്യമാധ്യമ ശൃംഖലകളുടെ പൊയ്മുഖങ്ങള്‍ പേറി നടക്കുകയാണ്. അതിനാൽ യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളും ദൈവവിളിയും ശരിയായ രൂപപ്പെടുത്താന്‍ സഹായിച്ചാല്‍ അവര്‍ സഭയുടെ കരുത്തുറ്റ പ്രേഷിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.