World

യൂറോപ്പില്‍ ഭ്രൂണഹത്യക്ക് പ്രതിരോധം തീര്‍ക്കുന്നത് കത്തോലിക്കാ സഭയുടെ ഇടപെടല്‍ ;ഡോ.ക്രിസ്റ്റീന ഹൊനൽ

യൂറോപ്പില്‍ ഭ്രൂണഹത്യക്ക് പ്രതിരോധം തീര്‍ക്കുന്നത് കത്തോലിക്കാ സഭയുടെ ഇടപെടല്‍ ;ഡോ.ക്രിസ്റ്റീന ഹൊനൽ

സ്വന്തം ലേഖകൻ

ജെർമനി: മിക്ക ഡോക്ടർമാരും ബോധപൂർവം ഭ്രൂണഹത്യ വിസമ്മതിക്കുകയും പിന്മാറുകയും എതിർക്കുകയും ചെയ്യുന്നതിന് കാരണം യൂറോപ്പിലുടനീളമുള്ള കത്തോലിക്കാ സഭയുടെ ഇടപെടലെന്ന് ഡോ.ക്രിസ്റ്റീന ഹൊനൽ. ഭ്രൂണഹത്യ അനധികൃതമായി പരസ്യപ്പെടുത്തിയതിനു ശിക്ഷയായി പിഴ ചുമത്തപ്പെട്ടയാളാണ് ഡോ.ക്രിസ്റ്റീന.

ക്രിസ്റ്റീന ഹൊനനാണ് ഓൺലൈനിൽ തന്റെ രോഗികൾക്ക് ഭ്രൂണഹത്യ, കുടുംബാസൂത്രണം, ലൈംഗിക കൗൺസിലിംഗ് എന്നീ മേഖലകളിൽ നൽകിയ സേവനങ്ങളിൽ കുറ്റമാരോപിക്കപ്പെട്ടു കോടതിയിൽ എത്തിക്കപ്പെട്ടതും അതുവഴി 6000 യൂറോ പിഴ ചുമത്തപ്പെട്ടതും. ഭ്രൂണഹത്യ നിയന്ത്രിക്കുന്ന ജർമൻ നിയമങ്ങൾ എത്ര സങ്കീർണ്ണമാണെന്ന് ഈ കേസ് വ്യക്തമാക്കുന്നു.

“നെവർ എഗൈൻ” എന്ന പ്രോലൈഫ് ആക്ടിവിസ്റ്റുകളായിരുന്നു ഈ കേസിനു പിന്നിൽ. അവരുടെ വാദം ഇങ്ങനെയായിരുന്നു: ‘ഹോനൽ, ജർമൻ ക്രിമിനൽ കോഡിലെ 219-ആം ഖണ്ഡികയിലെ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം പറയുന്നു; “ആരെങ്കിലും ഭ്രൂണഹത്യാപരമായ സേവനങ്ങൾ പരസ്യമായി നൽകുകയോ, നൽകാമെന്ന് പറയുകയോ, അത് പരസ്യം ചെയ്യുകയോ ചെയ്താൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷക്കോ, പിഴ നല്കുവാനോ വിധിക്കപ്പെടും”.

എങ്കിലും, ഭ്രൂണഹത്യ ആവശ്യപ്പെടുന്ന സ്ത്രീക്ക് ഗര്ഭധാരണശേഷം നൽകപ്പെടുന്ന കൗൺസിലിംഗിനും, 3 ദിവസത്തെ കാത്തിരിപ്പിനും ഒടുവിൽ അദ്യ 12 ആഴ്ചകൾക്കുള്ളിൽ അബോർഷൻ അനുവദിക്കുന്നുമുണ്ട്. ബലാത്സംഗത്തിലും അല്ലെങ്കിൽ സ്ത്രീയുടെ ജീവന് ഭീഷണി ആവുന്ന സാഹചര്യങ്ങളിലും ഭ്രൂണഹത്യ ന്യായീകരിക്കപ്പെടുന്നുമുണ്ട്. ഈ നിയമ വ്യവസ്ഥയ്ക്ക് എതിരെയുള്ള ഹോണലിന്റെ പ്രതിഷേധം വിശാല ചിന്താഗതിക്കാരായ ജർമൻകാരുടെ ഇടയിൽ രാജ്യവ്യാപകമായ ഒരു സംവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഭ്രൂണഹത്യാ നിയത്രണത്തെ ജർമൻ സമൂഹത്തിന്റെ ‘ഭീമമായ ഭ്രഷ്ട്ട് ‘ എന്നാണ് ഹോനൽ വിശേഷിപ്പിക്കുന്നത്. ഭ്രൂണഹത്യ തേടുന്നവർ അനവധി ആണെന്നും, എന്നാൽ ഭ്രൂണഹത്യ നടത്തുന്ന സ്ഥലങ്ങൾ ജർമനിയിൽ കണ്ടെത്തുവാൻ കഴിയാത്തതിന് കാരണം, രാജ്യത്തെ പ്രോലൈഫ് വക്താക്കളുടെ വിസമ്മതവും, യൂറോപ്പിലുടനീളമുള്ള കത്തോലിക്കാ സഭയുടെ പ്രേരണയുമാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.

ഭ്രൂണഹത്യ നടത്തുന്ന ഡോക്ടർമാർ കൊലപാതകികൾ ആണെന്നും ഭ്രൂണഹത്യ കൂട്ടക്കൊല ആണെന്നും വെബ്‌സൈറ്റിലൂടെ തെറ്റായി പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റുകൾ അത് നിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ഭ്രൂണഹത്യ മെഡിക്കൽ സ്‌കൂളുകളിൽ പഠിപ്പിക്കുന്നില്ലന്നും വളരെ കുറച്ചു മാത്രമേ ഗവേഷണ വിഷയമായി പാഠ്യ പദ്ധതികളിൽ ഉൾപെടുത്തിയിട്ടുള്ളൂവെന്നും അവർ വിലയിരുത്തുന്നു.

തന്റെ സഹപ്രവർത്തകരും രോഗികളും നൽകുന്ന പിന്തുണയാൽ ഫെഡറൽ തലത്തിലേക്ക് താൻ നിയമയുദ്ധത്തിന് പോകുമെന്നും അങ്ങനെ നാസികൾ 1933-ൽ രൂപം കൊടുത്ത വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ക്രിമിനൽ കോഡിലെ 219 a നിയമം റദ്ദ് ചെയ്യുമെന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

കടപ്പാട്: ഫാ. ഷെറിൻ ഡൊമിനിക്

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker