Kerala

ജലന്ധര്‍ വിഷയത്തില്‍ സഭാതല അന്വേഷണമില്ല; ആര്‍ച്ച് ബിഷപ് എം. സൂസൈപാക്യം

ജലന്ധര്‍ വിഷയത്തില്‍ സഭാതല അന്വേഷണമില്ല; ആര്‍ച്ച് ബിഷപ് എം. സൂസൈപാക്യം


അനിൽ ജോസഫ്

കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ സഭാതല അന്വേഷണമില്ല, നിലപാട് വ്യക്തമാക്കി
കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. വാര്‍ത്തക്കുറിപ്പിലൂടെയാണ് കെ.സി.ബി.സി.യുടെ നിലപാട് ആര്‍ച്ച് ബിഷപ് അറിയിച്ചത്.

വാര്‍ത്തക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതുവരെ കെ.സി.ബി.സി.ക്കോ വ്യക്തിപരമായി തനിക്കോ സന്യാസിനിയില്‍നിന്നു ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു . കെ.സി.ബി.സി. അധ്യക്ഷനെന്ന നിലയില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞ് മാറുന്നതായും വിമര്‍ശനമുണ്ട്, ആര്‍ച്ച് ബിഷപ് സൂചിപ്പിക്കുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍മാസം അവസാനത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത കേസിനെക്കുറിച്ച് പത്ര മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നത്. കര്‍ദിനാള്‍ ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും, രഹസ്യമായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ജലന്ധര്‍ വിഷയത്തില്‍ കെ.സി.ബി.സി. അധ്യക്ഷന്‍റെ വിശദീകരണക്കുറിപ്പ്
ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതി വളരെയേറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിത്.

ജലന്ധര്‍ രൂപതാധ്യക്ഷ്യനെതിരേ ഒരു സന്ന്യാസിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ചര്‍ച്ചാ വിഷയം. വര്‍ഷങ്ങളായി ഈ സന്ന്യാസിനി അടിച്ചമര്‍ത്തലും ഭീഷണിയും അപമാനവും സഹിക്കുന്നുവെന്നതാണ് പരാതി. ഭാരതത്തിലെ അപ്പസ്തോലിക നുണ്‍ഷ്യോയ്ക്കും സി.ബി.സി.ഐ. അധ്യക്ഷനും റോമിലെ ഉത്തരവാദിത്വപ്പെട്ടവര്‍ക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാര്‍ക്കും പരാതികള്‍ അയച്ചുവെന്നും, സഭയുടെ ഭാഗത്തുനിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ പോലീസിനെ സമീപിക്കുവാന്‍ നിര്‍ബന്ധിതയായിത്തീര്‍ന്നുവെന്നുമാണ് സമര്‍പിതയുടെ വിശദീകരണം. വളരെയേറെ ഗൗരവമായി എടുക്കേണ്ട വിഷയമാണിത്.

കെ.സി.ബി.സി.യെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ച് കൊണ്ടിരിക്കുകയാണ്. കിട്ടാത്ത പരാതിയുടെ മേല്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനുമപ്പുറം എന്ത് ചെയ്യണമെന്നറിയില്ല. സഭ വേദനിച്ച സമയങ്ങളില്‍ സഭയോടെപ്പം കൈകൊര്‍ത്ത് നിന്ന അല്‍മായര്‍ക്ക് നന്ദി അര്‍പ്പിച്ചാണ് കെ.സി.ബി.സി. പ്രസിഡന്‍റ് വാര്‍ത്താക്കുറിച്ച് അവസാനിപ്പിച്ചിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker