“ആഗോള സഭാ നവീകരണത്തിന്റെ ഭാഗമാണ് ഈ സിനഡ്”; സിനഡ് കമ്മിഷന്റെ സെക്രട്ടറി ജനറല്‍
"ആഗോള സഭാ നവീകരണത്തിന്റെ ഭാഗമാണ് ഈ സിനഡ്"; സിനഡ് കമ്മിഷന്റെ സെക്രട്ടറി ജനറല്‍
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആഗോള സഭാ നവീകരണത്തിന്റെ ഭാഗമാണ് “യുവജനങ്ങളെ സംബന്ധിച്ച സിനഡുസമ്മേളനം 2018,” എന്ന് സിനഡ് കമ്മിഷന്റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പ്രസ്താവിച്ചു. ഒക്ടോബര്‍ 1-Ɔο തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഈ സിനിഡിനെ സഭാനവീകരണത്തിന്റെ ഭാഗമെന്നു വിശേഷിപ്പിച്ചത്.
കുടുംബങ്ങളെക്കുറിച്ചുള്ള രണ്ടു സിനഡു സമ്മേളനങ്ങളുടെ പിന്തുടര്ച്ചായാണ് ആഗോളസഭയിലെ മെത്രാന്മാരുടെ 15-Ɔമത് സിനഡു സമ്മേളനമെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി ചൂണ്ടിക്കാട്ടി. സഭയുടെയും സമൂഹത്തിന്റെയും ഭാവിയായ യുവജനങ്ങളുടെ വളര്‍ച്ചയെയും രൂപീകരണത്തെയും സംബന്ധിച്ച സഭാപ്രവര്‍ത്തനങ്ങള്‍ കാലികമായി നവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും” എന്ന പ്രതിപാദ്യവിഷയവുമായിട്ട് ബുധനാഴ്ച ആരംഭിച്ച സിനഡ് ഒക്ടോബര്‍ 28-വരെ നീണ്ടു നിൽക്കും.