Diocese
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു. ബിഷപ്സ് ഹൗസില്‍ വച്ച് നടന്ന പരിപാടിയില്‍ രൂപതയിലെ വിവിധ അല്‍മായ സംഘടനകളുടെ പ്രതി നിധികളും വൈദികര്‍ സന്യസ്തര്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കുടുംബങ്ങളെ സുവിശേഷ വല്‍ക്കരണത്തിലൂടെ ശക്തിപെടുത്തുന്നതിന് വലിയ പരിശ്രമം ഉണ്ടാവണമെന്നും, അല്‍മായരെ സഭയോട് കൂടുതല്‍ അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സഭയില്‍ ഉണ്ടാവണമെന്നും പറഞ്ഞ ബിഷപ്പ്, വൈദികരും സന്യസ്ഥരും സഭാപ്രവര്‍ങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്‍റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 27-നാണ് നാമഹേതുക തിരുനാള്‍ എങ്കിലും ഇന്നായിരുന്നു രൂപതാതലത്തിൽ പിതാവിനെ അനുമോദിക്കുന്നതിനായി ഒത്തുകൂടിയത്.
രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഉച്ചക്ക് നടന്ന അനുമോദന സമ്മേളനത്തില്‍ രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശശിതരൂര്‍ എം.പി., എം.വിന്‍സെന്‍റ് എം.എല്‍.എ., ജര്‍മ്മനിയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.വിന്‍സെന്‍റ്, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ക്ലര്‍ജി &റിലീജിയസ് ഡയറക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, കെ.എല്‍.സി.എ. രൂപതാ പ്രസിഡന്‍റ് ഡി.രാജു., ഫാ.കെ.ജെ. വിന്‍സെന്‍റ് ഫാ.ബെന്‍ബോസ്, സിസ്റ്റര്‍ ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.