Parish
കല്ലമ്പലം ലിറ്റില്‍ ഫ്ളവര്‍ ദേവാലയ തിരുനാളിന് തുടക്കമായി
കല്ലമ്പലം ലിറ്റില്‍ ഫ്ളവര്‍ ദേവാലയ തിരുനാളിന് തുടക്കമായി
അനിൽ ജോസഫ്
ബാലരാമപുരം: കല്ലമ്പലം ലിറ്റില്‍ ഫ്ളവര്‍ ദേവാലയ തിരുനാളിന് തുടക്കമായി. തിരുനാള്‍ 30-ന് സമാപിക്കും.
ഇടവക വികാരി ഫാ.റോബിന് സി. പീറ്റര്‍ കൊടിയേറ്റി, തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ. ഫാ.വല്സലന് ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.ക്രിസ്റ്റിന്, ഫാ.രാഹുല്‍ലാല്‍, ഫാ.ബെനഡിക്ട്, ഫാ.ക്രിസ്റ്റഫര്‍, ഫാ.കിരണ്‍രാജ്, ഫാ.ജറാള്‍ഡ് മത്യാസ്, ഫാ.ബെന്‍ബോസ്, ഫാ.രാഹുല്‍ ബി. ആന്റോ, ഫാ.ഷാജി ഡി. സാവിയോ , ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.ജോസഫ് ഷാജി, ഫാ.പ്രദീപ് ആന്റോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
30-ന് നടക്കുന്ന സമാപന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര റീജിയന് കോ-ഓർഡിനേറ്റര്‍ മോണ്‍. ഡി.സെല്വരാജന് മുഖ്യ കാര്‍മ്മികത്വം വഹിക്കും.