Kerala

ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികളെ ആദരിച്ചു

ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികളെ ആദരിച്ചു

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികളെ ആദരിച്ചു. ആലപ്പുഴ രൂപതാ മെത്രാന്‍ സ്റ്റീഫന്‍ അത്തിപൊഴിയില്‍ അധ്യഷത വഹിച്ച സമ്മേളനത്തിന്, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടിഅമ്മ ഉത്ഘാടനം നിർവ്വഹിച്ചു. അതേസമയം, കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയായിരുന്നു.

രൂപതയില്‍ നിന്നും പ്രളയബാധിത രക്ഷാപ്രവര്‍ത്തനത്തിന് പോയ 122 വള്ളങ്ങളിലെ മത്സ്യതൊഴിലാളികളെയാണ് പൊന്നാടയണിയിച്ചും മെഡല്‍ നല്‍കിയും ആദരിച്ചത്.

ബഹു. മുഖ്യമന്ത്രി ആലപ്പുഴ സമുദായ ദിനത്തില്‍ കടല്‍തിരത്ത് നിന്നു പറഞ്ഞ ആശ്വാസവചനങ്ങള്‍ പ്രാവര്‍ത്തികമാക്കുക, തീരത്തു സുനാമിയുടെ അവശേഷിപ്പായി നില്‍ക്കുന്ന അഴീക്കല്‍ പാലവും വാടപ്പോഴി മത്സ്യഗന്ധി തീരദേശഹൈവേ മിസ്സിങ്ങ് ലിങ്കു വേഗത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കി തരണമെന്ന് ആലപ്പുഴ രൂപതാ മെത്രാന്‍ സ്റ്റീഫന്‍ അത്തിപൊഴിയില്‍ അധ്യഷ പ്രസംഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതുപോലെതന്നെ ഇവരെ ആദരിക്കുന്ന ചടങ്ങില്‍ മാത്രമൊതുങ്ങാതെ അവരുടെ ജീവിതത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മത്സ്യതൊഴിലാളി ഏകോപനത്തിനു നേതൃത്വം വഹിച്ച ഫാ. സേവ്യർ കുടിയാംശേരിയും ആവശ്യപ്പെട്ടു.

ആലപ്പുഴ സെന്റ്.ജോസഫ്‌സ്‌ സ്കൂളിലെ ദുരിദാശ്വാസ ക്യാമ്പില്‍ നിസ്വാര്‍ഥ സേവനം കാഴ്ച്ചവെച്ച എറ്റവും പ്രായംകുറഞ്ഞ വോള വോളന്‍ടിയര്‍ കുമാരി നേഹാ മാര്‍ട്ടിനെയും ചടങ്ങില്‍ അനുമോദിക്കുകയുണ്ടായി. പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ നേഹ സുഖമില്ലാതിരുന്നിട്ടും മുഴുവന്‍സമയവും ക്യാമ്പ്‌ അംഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു.

കര്‍മ്മസദന്‍ പാസ്ട്രല്‍ സെന്‍റെര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആലപ്പുഴ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സേവ്യർ കുടിയാംശേരി, കാരിത്താസ് ഇന്ത്യാ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, കെ.എസ്.എഫ്., ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ട്, കെ.എഫ്.ഐ.ഡി.സി. ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണണ്ടാസ്, എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker