സ്വന്തം ലേഖകൻ
ഇനിയും നീളുന്ന പേമാരി ശമിപ്പിച്ച് മലയാളക്കരയെ സുരക്ഷയിലേയ്ക്ക് നയിക്കണേയെന്നും, എത്രയും വേഗം ജനജീവിതം പ്രശാന്തമാകാന്‍ ഇടയാക്കണേയെന്നും കഷ്ടപ്പെടുന്നവരോട് കൈകോര്‍ത്ത് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് ഞങ്ങളെന്നു വത്തിക്കാന്‍റെ മലയാള വാര്‍ത്താ വിഭാഗം തലവൻ ഫാ. വില്യം നെല്ലിക്കൽ.
പെയ്തിറ്ങ്ങുന്ന മഴയിലും വെള്ളപ്പൊക്കത്തിലും റോഡ്-റെയില്‍-വ്യോമ ഗതാഗതങ്ങള്‍ നിലച്ച് മലയാളക്കര ഒറ്റപ്പെട്ട അവസ്ഥയാണല്ലോ. നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഉരുള്‍പ്പൊട്ടും മണ്ണൊലിപ്പും നാശന്ഷടം വിതയക്കുന്നു. മരണനിരക്ക് എഴുപതിലധികം നില്ക്കേ, ഭവനരഹിതര്‍ ആയിരങ്ങളാണ്. കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്ലേശങ്ങളും ജനങ്ങള്‍ ഏറെ നേരിടുന്നുണ്ട്. കൈകോര്‍ക്കാം, പ്രാര്‍ത്ഥിക്കാം, ഒരുമയോടെ നാടിന്‍റെ പ്രതിസന്ധിയെ നേരിടാം!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായധനം നല്കാൻ എല്ലാപേർക്കും ശ്രമിക്കാം. സംഭാവനകള്‍ പൂര്‍ണ്ണമായും ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതാണെന്നതും ശ്രദ്ധിക്കുവാനും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായധനം നല്കാകുവാനുള്ള അക്കൗണ്ട് നമ്പര്‍, ചെക്ക്, ഡ്രാഫ്റ്റ് സംഭാവനകള്‍ അയക്കേണ്ട വിലാസം എന്നിവയടക്കമാണ് വത്തിക്കാൻ വാർത്ത പ്രസിദ്ധികരിച്ചത്.
അക്കൗണ്ട് നമ്പര്‍ 67319948232,
എസ്ബിഐ, സിറ്റി ബ്രാഞ്ച്,
തിരുവനന്തപുരം 695001.
Ifs code : SIBN 0070028.
ചെക്ക്, ഡ്രാഫ്റ്റ് സംഭാവനകള്‍ അയക്കേണ്ട വിലാസം:
പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം) ട്രഷറര്‍,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി,
സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 695001