Kerala

മുനമ്പം ബോട്ടപകടം- കാണാതായവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കണം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മുനമ്പം ബോട്ടപകടം- കാണാതായവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കണം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

സ്വന്തം ലേഖകൻ

മുനമ്പം: മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു. അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആർച്ച് ബിഷപ്പ് അനുശോചനമറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ അധികാരികൾ വൈകരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുനമ്പത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി, മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയായിരുന്നു.

കപ്പൽ -ബോട്ട് അപകടങ്ങൾ സ്ഥിരമായി സംഭവിക്കുന്നതിൽ അതീവ ആശങ്കയുണ്ട്. ഇങ്ങനെ
അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനായിട്ട് മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥിരം സംവിധാനങ്ങൾ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കാൻ അധികാരികൾ തയ്യാറാകണം എന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker