സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ദൈവമഹത്വം ഒരു ദിശാസൂചിനിയാണെന്ന് ഫ്രാൻസിസ് പാപ്പാ. അൾത്താര ശുശ്രൂഷകരുടെ 12-Ɔമത് രാജ്യാന്തര സംഗമത്തെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ദൈവമഹത്വം ഒരു ദിശാസൂചിനിയാണെന്നും, മനുഷ്യന്റെ പ്രവര്‍ത്തികളുടെ നിര്‍ണ്ണായകമായൊരു മാനദണ്ഡമാണ് എല്ലാറ്റിലും ദൈവമഹത്വം കാണുകയെന്നതെന്നും പാപ്പാ അൾത്താര ശുശ്രുഷകരെ ഉദ്ബോധിപ്പിച്ചു. അങ്ങനെയുള്ള ജീവിതം, ക്രിസ്തുവുമായുള്ള
സൗഹൃദം ജീവിക്കുന്നതിനു തുല്യമായിരിക്കും. അങ്ങനെ, നമ്മുടെ പ്രവർത്തികളിൽ ദൈവമഹത്വം കണ്ടെത്തുമ്പോൾ എന്താണ് ശരിയെന്നും, എന്താണു ചെയ്യേണ്ടതെന്നുമുള്ള വ്യക്തതയിൽ എത്തുവാൻ അത് നമ്മെ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു.
അതുപോലെതന്നെ, നമ്മുടെ ഉള്ളില്‍ മന്ത്രിക്കുന്ന ദൈവികസ്വരം ശ്രവിക്കാന്‍ അതു സഹായകമാവും. ദൈവമഹത്വം നമ്മുടെ മനഃസാക്ഷിയില്‍ ഉണര്‍ത്തുന്ന ചിന്തയെയാണ്, നാം ദൈവതിരുമനസ്സെന്നു വിളിക്കുന്നതും. അതിനാല്‍ ദൈവമഹത്വം മനസാക്ഷിയുടെ ദിശാസൂചിനിയാണെന്ന് (Compass) പാപ്പാ ഉദ്ബോധിപ്പിച്ചു.