വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ഥാടന തിരുനാളിന് തിങ്കളാഴ്ച തുടക്കം
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ഥാടന തിരുനാളിന് തിങ്കളാഴ്ച തുടക്കം
അനിൽ ജോസഫ്
പാറശാല: നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന് തിങ്കളാഴ്ച തുടക്കമാവും. വൈകിട്ട് 5-ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും . തിരുനാള്‍ ദിനങ്ങളില്‍ ഫാ.ഷാജി ഡി. സാവിയോ, ഡോ.നിക്സണ്‍ രാജ്, ഫാ.ബിനു തങ്കയ്യന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാ പറമ്പില്‍, ഫാ.ഷാജ്കുമാര്‍, ഡോ.ജോസ് റാഫേല്‍, ഫാ.ജോണ്‍ കെ. പൊന്നൂസ്, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.സണ്ണി പാമ്പുകാട്ടില്‍, ഫാ.ജോണ്‍.സി എം, ഡോ.സെല്‍വരാജന്‍, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ബെനഡിക്ട് കണ്ണാടന്‍, ഫാ.ഷൈജു ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
9 മുതല്‍ 13 വരെ നടക്കുന്ന “എല്‍ഷദായ് കൺവെൻഷന്‍” സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയില്‍ നേത്യത്വം നല്‍കും.
14-ന് വൈകിട്ട് സന്ധ്യാവന്ദന പ്രാര്‍ത്ഥനയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിനമായ ഓഗസ്റ്റ് 15-ന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
ഇത്തവണ തിരുനാള്‍ ആരംഭദിനത്തില്‍ ക്രിസ്ത്യന്‍ കലാരൂപമായ പരിചമുട്ട് കളി ഇടവകയിലെ 250 കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുമെന്ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ അറിയിച്ചു.