“പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ.
"പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ" വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ.
സ്വന്തം ലേഖകൻ
കട്ടയ്ക്കോട്: “പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ. കട്ടയ്ക്കോട് സോണൽ. കെ.എൽ.സി.എ. പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28-ന് മാർക്കറ്റിൽ തുണി സഞ്ചി വിതരണം ചെയ്താണ് പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനുള്ള പ്രബോധനം നൽകിയത്.
പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാട്ടാക്കട മാർക്കറ്റിലാണ് കെ.എൽ.സി.എ. കട്ടയ്ക്കോട് സോണൽ അംഗങ്ങൾ തുണി സഞ്ചി വിതരണം ചെയ്തത്. സോണൽ പ്രസിഡന്റ് ശ്രീ ഫെലിക്സ് നേതൃത്വം കൊടുത്തു.
സോണൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗം പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. മാർക്കറ്റ് വാർഡ് മെമ്പർ ശ്രീമതി ബിന്ദു, കാട്ടാക്കട സോണൽ പ്രസിഡന്റ് വി.ജെ.സലോമൻ, ജെ.സഹായ ദാസ്, സോണൽ ട്രഷറർ ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷൈനി, എന്നിവർ ആശംസകളർപ്പിച്ചു. സോണൽ ജനറൽ സെക്രട്ടറി ഷിബു തോമസ് യോഗത്തിന് സ്വാഗതവും, രൂപതാ രാഷ്ട്രീയ കാര്യ സമിതി അഗം കിരൺ കുമാർ നന്ദിയും അർപ്പിച്ചു.
സോണൽ പ്രസിഡന്റ്, “പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” പ്രചരണപരിപാടിയിൽ പങ്കെടുത്ത എല്ലാ സോണൽ ഭാരവാഹികക്കും, യൂണിറ്റ് പ്രസിഡന്റുമാർ പ്രവർത്തകർ എന്നിവർക്കും സോണൽ സമിതിയുടെ പ്രത്യേക ആദരവും നന്ദിയർപ്പിക്കുകയുണ്ടായി.
good attempt