രേഖാശർമ്മയ്ക്ക് എതിരായ ഔദ്യോഗിക പ്രതികരണങ്ങൾ ഒറ്റനോട്ടത്തിൽ
രേഖാശർമ്മയ്ക്ക് എതിരായ ഔദ്യോഗിക പ്രതികരണങ്ങൾ ഒറ്റനോട്ടത്തിൽ
സ്വന്തം ലേഖകൻ
പ്രധാനമന്ത്രിയ്ക്കും, ആഭ്യന്തരമന്തി രാജ്‌നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിലാണ് കുമ്പസാരം നിരോധിക്കണമെന്നും, അതുപോലെ, പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്നും ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖാശർമ്മ ആരോപിച്ചത്. ഇതിനെതിരെ വിശ്വാസിസമൂഹം ഒന്നടങ്കം മുന്നോട്ടു വന്നു. ചില ഔദ്യോഗിക പ്രതികരണങ്ങളുടെ സംക്ഷിപ്തം ഇങ്ങനെ:
കെ.എൽ.സി.എ
ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത് നിയമത്തിൻറെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ, കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കുമെന്നും, ഇത്തരത്തിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെ.എൽ.സി.എ. സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
കെ.സി.ബി.സി.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ “കുമ്പസാരം” എന്ന കൂദാശയെ നിരോധിക്കണമെന്ന് ശുപാർശചെയ്തുകൊണ്ട് ദേശീയ വനിതാ കമ്മീഷൻ കേന്ദ്ര ഗവണ്മെന്റിന് റിപ്പോർട്ട് സമർപ്പിച്ചത് ക്രൈസ്തവരെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കുമ്പസാരം എന്താണെന്നും, എന്തിനാണെന്നും അറിയാതെ സമർപ്പിച്ചിട്ടുള്ള ശുപാർശ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും, മതസ്പർദ്ധ വളർത്തി സമൂഹത്തിൽ സംഘർഷവും കലാപവും സൃഷ്‌ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. ഗൂഢമായ ചില രാഷ്രീയ ലക്ഷ്യങ്ങൾ ഇതിന്റെ പിന്നിലുണ്ടെന്നതിൽ സംശയമില്ല. ദേശീയ വനിതാ കമ്മീഷന്റെ നടപടിയിൽ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു.
കെ.സി.വൈ.എം.:
ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷ രാജിവെയ്ക്കണമെന്നാണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ആവശ്യം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മയുടെ പ്രസ്താവന ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നതും വർഗ്ഗീയ ധ്രുവീകരണം നടത്തുവാൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി പറഞ്ഞു.
കെ.എൽ.സി.ഡബ്ള്യു.എ:
ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ച രേഖാശർമ്മ മാപ്പു പറയണമെന്ന് കേരള കത്തോലിക്കാ വനിതാ സംഘടനയായ കെ.എൽ.സി.ഡബ്ള്യു.എ.ആവശ്യപ്പെട്
കെ.സി.എഫ്ദേ
ശീയ വനിതാ കമ്മീഷന്റെ ശുപാർശ ഭരണഘടനാ വിരുദ്ധവും, ബാലിശവും, വിവേകമില്ലായ്മയുമാണെന്ന് കേരള കത്തോലിക്കാ സഭയുടെ അൽമായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷൻ. കുമ്പസാരിക്കുവാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുവാൻ ആരുശ്രമിച്ചാലും കൈയും
കെട്ടി നോക്കിയിരിക്കുവാൻ വിശ്വാസികൾ തയ്യാറല്ലായെന്ന് കെ.സി.എഫ്. പ്രഖ്യാപിച്ചു.
പരിശുദ്ധമായ കുമ്പസാരം എന്ന കൂദാശ
നിരോധിക്കണമെന്ന കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ രൂപതകളിൽ അങ്ങോളമിങ്ങോളം വിവിധ രീതിയിലുള്ള പ്രധിഷേധങ്ങൾ നടത്തിവരുന്നു.