World

നിക്കരാഗ്വയിൽ സമാധാനത്തിനും സന്ധി സംഭാഷണത്തിനും അപേക്ഷിച്ചുകൊണ്ട് വത്തിക്കാൻ പ്രധിനിധി

നിക്കരാഗ്വയിൽ സമാധാനത്തിനും സന്ധി സംഭാഷണത്തിനും അപേക്ഷിച്ചുകൊണ്ട് വത്തിക്കാൻ പ്രധിനിധി

അനുരാജ്

​ ​മനാഗുവാ: നിക്കരാഗ്വയിലെ അപ്പസ്തോലിക് നുൻഷ്യോ, ആർച്ച്ബിഷപ്പ് വാൾഡിമാർ സ്റ്റെൻസിലവ്, എത്രയും പെട്ടെന്ന് രാജ്യത്ത് മൂന്നു മാസത്തോളമായി നടന്നു വരുന്ന കലാപത്തിന് അറുതി വരുത്തനുള്ള സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. ഇതിനോടകം തന്നെ   പ്രസിഡൻറ്  പക്ഷക്കാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ  360 പേർ  കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നുൻഷ്യോ പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്യം കടന്നുപോകുന്നത് ദുരന്തപൂര്ണമായ മുഹൂർത്തത്തിലൂടെ യാണെന്നും അതിൽതനിക്കുള്ള ഉത്കണ്ഠയും അറിയിച്ചിട്ടുണ്ട്. കൊല്ലുന്നതിലൂടെയോ ഇരയാക്കുന്നതിലൂടെയോ രാഷ്ട്രീയപരമായ വിഷമതകൾക്ക് പരിഹാരം കാണാൻ ഒരിക്കലും പറ്റില്ല എന്നും ഓര്മപെടുത്തുന്നുണ്ട്.

“ഈ പ്രശ്നത്തിൽ താനും മാർപാപ്പയും അതീവ ദുഃഖം രേഖപ്പെടുത്തുകയും  മരിച്ചുപോയവർക്കും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയുന്നു.”

“എത്രയും പെട്ടെന്ന് ഒരു താത്കാലിക യുദ്ധവിരാമ കരാറിൽ ഏർപ്പെടാൻ  എൻ്റെ എല്ലാ മാനുഷികവും ആത്മീയവുമായ ശക്തി ഉപയോഗിച്ച്,  ഞാൻ അപേക്ഷിക്കുന്നു. രാജ്യത്തെ പരിശുദ്ധ മാതാവിന്റെ പ്രത്യക സംരക്ഷണത്തിനും സഹായത്തിനുമായി സമർപ്പിക്കുന്നു.” അദ്ദേഹം കൂട്ടി ചേർത്തു.

നിക്കരാഗ്വയിലെ കത്തോലിക്കാ സഭയും ഒറ്റപ്പെട്ട ആക്രമങ്ങൾക്ക് ഇരയാകുന്നു. ജൂലായ് 9 ന്  ആർച്ച്ബിഷപ് ലിയോ പോൾഡോ ബ്രെനസും , സഹായ മെത്രാൻ സിൽവിയോ ബെയ്‌സും    പ്രൊ-ഗവൺമെന്റ് പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടിരുന്നു.

മറ്റൊരു ആക്രമണത്തിൽ ബിഷപ്പ് മാത്ത എസ്തെലി തലനാരിഴക്കാണ് കഴിഞ്ഞ ആഴ്ച രക്ഷപെട്ടത്.

ഈ ആക്രമങ്ങൾ പോലും വകവെക്കാതെയാണ് മാർപാപ്പയായുടെ പ്രചോദനത്താൽ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതും സന്ധി സംഭാഷണത്തിന് മുറവിളി കൂട്ടുന്നതും.

ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി  ആത്മാർത്ഥമായ ഇടപെടലുകളോ സംഭാഷണങ്ങളോ, ജനാധിപത്യത്തിലേക്കുള്ള എന്തെങ്കിലും തരത്തിലുള്ള  പ്രവർത്തനമോ ഇല്ല എന്നും ബിഷപ്പ്മാർ കുറ്റപ്പെടുത്തുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker