പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച നവോത്ഥാന നായികയാണ് ദൈവദാസി മദ൪ ഏലീശ്വാ; ബിഷപ്പ് ആനാപറമ്പിൽ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച നവോത്ഥാന നായികയാണ് ദൈവദാസി മദ൪ ഏലീശ്വാ; ബിഷപ്പ് ആനാപറമ്പിൽ
ജോസ് മാർട്ടിൻ
വരാപ്പുഴ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച നവോത്ഥാന നായികയാണ് ദൈവദാസി മദ൪ ഏലീശ്വാ എന്ന് ആലപ്പുഴ സഹായ മെത്രാൻ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ. ചരിത്ര പ്രസിദ്ധമായ വാരാപ്പുഴക്കരയിൽ ദൈവദാസി മദർ ഏലീശ്വായുടെ 105-മത് ചരമവാർഷികാനുസ്‌മരണ സമൂഹ ദിവ്യബലിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പിതാവ്.
വരാപ്പുഴ സെന്റ് ജോസഫ് കോൺവെന്റ് അങ്കണത്തിൽ 18 ബുധനാഴ്ച്ച രാവിലെ 10.30-നായിരുന്നു അഭിവന്ദ്യ ആലപ്പുഴ സഹായ മെത്രാൻ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ നേതൃത്വത്തിൽ ദൈവദാസി മദർ ഏലീശ്വായുടെ 105-മത് ചരമവാർഷികാനുസ്‌മരണം നടന്നത്.
കേരളത്തിന്റെ 19-)o നൂറ്റാണ്ടിന്റെ സാമൂഹികപശ്ചാത്തലത്തിലായിരുന്നു മദർ ഏലീശ്വായുടെ പ്രസക്തിയെന്നും, ആ കാലത്തിന്റെ അത്യാവശ്യമായിരുന്ന പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുവാൻ ദൈവം മദ൪ ഏലീശ്വായെ ഒരുക്കുകയായിരുന്നുവെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. മദ൪ ഏലീശ്വാ അൾത്താരവണക്കത്തിലേയ്ക്ക് എത്രയും വേഗം ഉയ൪ത്തപ്പെടട്ടെയെന്ന് ബിഷപ്പ് ആനാപറമ്പിൽ ആശംസിക്കുകയും ചെയ്തു.
ആഘോഷപരമായ ദിവ്യബലിക്ക് ശേഷം, സ്നേഹവിരുന്നോടുകൂടിയാണ് ചരമ വാർഷികാനുസ്മരണാഘോഷങ്ങൾക്ക് വിരാമമായത്.