വിശ്വാസത്തിൽ ‘യുവത്വം’ പാലിക്കുന്നവരാകാതെ, യുവത്വത്തിൽ വിശ്വാസം പാലിക്കുന്നവരാവുക; ഫാ. എ.എസ്.പോൾ
വിശ്വാസത്തിൽ 'യുവത്വം 'പാലിക്കുന്നവരാകാതെ, യുവത്വത്തിൽ വിശ്വാസം പാലിക്കുന്നവരാവുക; ഫാ. എ.എസ്.പോൾ
കട്ടക്കോട് ഫൊറോന എല്‍ സി വൈ എം ഡയറക്‌ടര്‍ ഫാ.എ എസ് പോളിന്റെ യുവജന ദിന ചിന്തകള്‍
യേശുവിന്റെ യുവത്വം മാതൃകയാക്കി, നന്മയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കളാകേണ്ടവർ, തോന്ന്യാസത്തിന്റെ ഫ്രീക്കൻമാരായി വിരാജിക്കുമ്പോൾ മുരടിക്കുന്ന യുവത്വത്തിന്റെ പ്രതിഛായയാണ് അനുഭവവേദ്യമാകുന്നത്.
യുവജനങ്ങൾ വിശ്വാസത്തിൽ യുവത്വം നടിച്ച് വിശ്വാസത്തിൽ ചാപല്യം വിളമ്പുന്നവരാകുന്നു. വിശ്വാസത്തിൽ യുവത്വം പാലിക്കുന്നവരാകാതെ, വിശ്വാസത്തിൽ മേൽക്കോയ്‌മ പുലർത്തുന്നവരാകണം.
വിശ്വാസം അതിന്റെ പൂർണ്ണതയിൽ പാലിക്കുമ്പോഴാണ്, യുവത്വത്തിൽ വിശ്വാസത്തിന്റെ വക്താക്കളായി മാറുന്നത്.
പ്രാർത്ഥന, പഠനം, പ്രവർത്തനം എന്നിവയിലൂന്നിയ യുവജന പ്രസ്ഥാനത്തിന്റെ കർമ്മപദ്ധതികൾ വിശ്വാസജീവിതത്തിന് നാഴികകല്ലാകാൻ, അതിന്റെ മേൽക്കോയ്‌മ സ്ഥാപിക്കാൻ, സഭ നേരിടുന്ന വെല്ലുവിളികളെ സംയമനത്തോടെ നേരിട്ട് കണ്ടുമുട്ടുന്നതിൽ സുവിശേഷ ചൈതന്യം പ്രസരിപ്പിക്കാൻ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ വലുതും ചെറുതുമായ എല്ലാ സാരഥികൾക്കുമാകട്ടെ എന്ന് ആശംസിക്കുന്നു. യുവജനാശംസകൾ നേരുന്നു.