India

ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ

ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ

സ്വന്തം ലേഖകൻ 

മംഗളുരു: ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ. ഇപ്പോഴത്തെ മെത്രാനായ അഭിവന്ദ്യ അലോഷ്യസ് പോൾ ഡിസൂസയുടെ കാലാവധി അവസാനിച്ചതിനെത്തുടർ ന്നാണ്‌ പുതിയ നിയമനം.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ, സഭാ നിയമം 401 § 1 പ്രകാരം, 2018 ജൂലായ് 3 ചൊവ്വാഴ്ച്ച വത്തിക്കാനിൽ നിന്നും പുതിയ ഇടയനെ സ്ഥാനാരോഹണം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

വത്തിക്കാന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ നടത്തപ്പെടുന്ന ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്സിറ്റിയിൽ 2010 മുതൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിൽ അധ്യാപകനും, 2011 മുതൽ 2015 വരെ അവിടുത്തെ വൈദീക വിദ്യാർത്ഥികളുടെ ആത്മീയ പിതാവുമായിരുന്നു ഫാ. പീറ്റർ പോൾ സൽദാന.

ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക് 15:30-നാണ് വത്തിക്കാനിൽ നിന്നും ഈ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്.

1964 ഏപ്രിൽ മാസം 27 ന് മംഗളൂരു രൂപതയിലെ കിന്നിഗോലി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക പഠനങ്ങൾ സ്വന്തം ഗ്രാമത്തിൽ പൂർത്തിയാക്കിയ ഇദ്ദേഹം മംഗളൂരുവിലെ ജെപ്പുവിൽ സ്ഥിതിചെയ്‌യുന്ന സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദതം നേടി.

1994-ൽ മനഃശാസ്ത്രവും രൂപീകരണവും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.

1991 മെയ് മാസം 6-ന് വൈദീകപട്ടം സ്വീകരിച്ചു.

2005 ൽ ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

1991-92 കാലഘട്ടത്തിൽ മൂഡുബെല്ലെയിലെ സെന്റ് ലോറൻസ് ഇടവകയിലും, 1992-94 കാലഘട്ടത്തിൽ മിലാഗ്രെസ്സിലെ അദ്‌ഭുതമാതാ ദേവാലയത്തിലും, 1994-96 കാലഘട്ടത്തിൽ വിറ്റൽ വ്യാകുലമാതാ ദേവാലയത്തിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996-99 കാലഘട്ടത്തിൽ സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ അധ്യാപകനായും പരിശീലകനായും പ്രവൃത്തിച്ചിരുന്നു.

1997-99 കാലഘട്ടത്തിലും 2008-2010 കാലഘട്ടത്തിലും സെമിനാരിയുടെ വൈസ്  റെക്‌ടർ ആയി സേവനം ചെയ്തു.

2015 മാർച്ച് മാസം 14-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡിന്റെ പൊതുസെക്രട്ടറിയേറ്റിലെ Consultor ആയും, അതേ വർഷം തന്നെ ജൂലൈ മാസത്തിൽ പതിനാലാമത് മെത്രാന്മാരുടെ സിനഡിന്റെ പൊതു അസംബിളിയുടെ Adiutor Secretarii Specialis (special assistant secretary) ആയി ഉയർത്തുകയും ചെയ്തിരുന്നു.

2010 മുതൽ ഉർബാനിയാനും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്‌യുവരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker