നാം കർത്താവിനെ അനുഗമിക്കുവാനായി വിളിക്കപ്പെട്ടവർ
നാം കർത്താവിനെ അനുഗമിക്കുവാനായി വിളിക്കപ്പെട്ടവർ
ആമോ. – 2:6-10,13-16
മത്താ. – 8:18-22
“നീ എന്നെ അനുഗമിക്കുക.”
ദൈവീകചിന്തയിൽ നിന്നുകൊണ്ട് കർത്താവിനെ അനുഗമിക്കാനായി ക്രിസ്തു നമ്മെ സ്വാഗതം ചെയ്യുകയാണ്. കർത്താവിനെ അനുഗമിക്കുകയെന്നത് വാക്കിൽ മാത്രം ഒതുക്കിനിർത്താതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എന്താണോ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റി അനുഗമിക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തു നമ്മെ അവിടുത്തെ അനുഗമിക്കാനായി ക്ഷണിക്കുമ്പോൾ നാം അതിന് മറുപടി കൊടുക്കുവാൻ ബാധ്യസ്ഥരാണ്. എങ്ങനെയാണ് അവിടുത്തെ അനുഗമിക്കേണ്ടതെന്ന് അവിടുന്ന് നമ്മോട് പറഞ്ഞ് തന്നിട്ടുണ്ട്.
ക്രിസ്തു തന്റെ പരസ്യജീവിതത്തിൽ പ്രവർത്തിച്ചതും, പഠിപ്പിച്ചതുമായ കാര്യങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കി അനുഗമിക്കുക. ജ്ഞാനസ്നാനം സ്വീകരിക്കുന്നതുവഴി നാം ഈ ക്ഷണത്തിന് അർഹരാകുകയാണ്. ഇത് നമുക്ക് ദൈവം നൽകുന്ന ഒരു ഉത്തരവാദിത്വം കൂടിയാണ്.
ദൈവിക പരിപാലനയിലൂടെ അവിടുത്തെ അനുഗമിക്കാനുള്ള കൃപാവരത്തിനായി നമുക്ക് അവിടുത്തോട് യാചിക്കാം.
കാരുണ്യനാഥ, ദൈവഹിതം മനസ്സിലാക്കി അവിടുത്തെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.