“വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണം”; ബിഷപ്പ് വിൻസെന്റ് സാമുവൽ
"വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണം"; ബിഷപ്പ് വിൻസെന്റ് സാമുവൽ
അനിൽ ജോസഫ്
നെയ്യാറ്റിൻകര: വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവേൽ.
കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടി എം.എൽ.എ. എം.വിന്‍സെന്റ് ഉദ്‌ഘാടനം ചെയ്യ്‌തു. വിദ്യാഭ്യാസമാണ് ജീവിത വളർച്ചയുടെ യഥാർത്ഥ നാഴികകല്ലെന്ന് അദേഹം പറഞ്ഞു.
രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അവാർഡുകൾ വിതരണം ചെയ്തു. ‘വിദ്യാഭ്യാസം ജീവിത വിജയത്തിന്റെ ഭാഗമായി ഒരോ വിദ്യാർത്ഥിയും വളർത്തിയെടുക്കണമെന്നും’ അദേഹം കൂട്ടിച്ചേർത്തു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്. നേടിയ 115 വിദ്യാര്‍ഥികളെയും പ്ലസ്.ടു. വിന് എല്ലാ വിഷയങ്ങള്‍ക്കും എ.വൺ. നേടിയ 35 വിദ്യാർത്ഥികളെയും ആദരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന പഠന ശിബിരം എച്ച്.ആർ.ഡി.സി. ഡയറക്‌ടർ നോബിൾ മില്ലർ ജെ.എ. നയിച്ചു.
രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്‌തുദാസ് മുഖ്യസന്ദേശം നല്‍കി കെ.എൽ.സി.എ. രൂപതാ സമിതി സെക്രട്ടറി സദാനന്ദൻ, അല്‍മായ കമ്മിഷന്‍ ഡയറക്‌ടര്‍ ഫാ. എസ്.എം അനിൽകുമാര്‍, കെ.എൽ.സി.എ. ആത്‌മീയ ഉപദേഷ്‌ടാവ് ഫാ. ഡെന്നിസ്‌കുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, സംസ്‌ഥാന വൈസ് പ്രസിഡന്റ് സി.ടി. അനിത, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ വി.എസ്., ജസ്റ്റിന്‍ ക്ലീറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.