കട്ടക്കോട് ഫൊറോനയിലെ എസ്. എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുവാൻ ”ബ്ലോസ്സം-2018”
കട്ടക്കോട് ഫൊറോനയിലെ എസ്. എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുവാൻ ''ബ്ലോസ്സം-2018''
പ്രിൻസ് കുരുവിൻമുകൾ
കട്ടക്കോട്: ഫൊറോനയിൽ നിന്ന് എസ്.എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുന്നതിലേക്കും, യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിലേക്കു
”ബ്ലോസ്സം-2018” ന്റെ ഭാഗമായി,
“യുവകർഷകർ ഇന്നിന്റെ ആവശ്യം” എന്ന വിഷയത്തിൽ കുടപ്പനക്കുന്ന് കൃഷി ആഫീസർ ഷിനുവും, “കെ.സി.വൈ.എം – എൽ.സി.വൈ.എം.” എന്ന വിഷയത്തിൽ എൽ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ജോണിയും ക്ലാസുകൾ നയിച്ചു.
എൽ.സി.വൈ.എം. ഫൊറോന ഡയറക്ടർ ഫാ. എ.എസ്. പോൾ മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ അനുമോദിച്ചു.
എൽ.സി.വൈ.എം. രൂപത ജനറൽ സെക്രട്ടറി പ്രമോദ് കുരിശുമല പുതിയ അംഗങ്ങളെ എൽ.സി.വൈ.എം. ലേക്ക് സ്വാഗതം ചെയ്തു.
നിഡ്സ് ഫൊറോന കോർഡിനേറ്റർ ഫാ. അജി അലോഷ്യസ് +2 വിജയികളെ അനുമോദിക്കുകയും, കാർഷികമനോഭാവം വളർത്തുന്നതിന്റെ അടയാളമായി വിത്തുകൾ വിതരണം നടത്തുകയും ചെയ്തു.
എൽ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് സുബി, ഫാ. സൈമൺ പീറ്റർ, ആനിമേറ്റർ ഷിബു തോമസ്, സിസ്റ്റർ മഞ്ചു എന്നിവർ ആശംസകളർപ്പിച്ചു.