നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ പാസ്റ്ററൽ കൗൺസിൽ
നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ പാസ്റ്ററൽ കൗൺസിൽ
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ ബിഷപ്‌സ് ഡോ. വിൻസെന്റ് സാമുവലിന്റെയും വികാരിജനറൽ മോൺ. ജി.ക്രിസ്‌തുദാസ്, ചാൻസിലർ റവ. ഡോ. ജോസ് റാഫേലിന്റെയും സാനിധ്യത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.
തെരെഞ്ഞെടുക്കപെട്ടവർ സഭയുടെ വളർച്ചക്കായി യത്‌നിക്കണമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ശക്‌തി നേടണമെന്നും പാസ്റ്ററൽ കൗൺസിലിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.
പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായി ആറ്റുപുറം വിശുദ്ധ ഫ്രാൻസിസ് ദേവാലയ അംഗം “ആറ്റുപുറം നേശനെ” തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് അരുവിക്കര സെന്റ് അഗസ്റ്റിൻ ദേവാലയത്തിലെ “അഗസ്റ്റിൻ വർഗ്ഗീസാണ്”.
മറ്റ് വിഭാഗങ്ങളിൽ തെരെഞ്ഞെടുക്കപ്പെട്ടവർ:
ജോ. സെക്രട്ടറി – ഉഷാരാജൻ
വർക്കിംഗ് കമ്മറ്റി മെമ്പേഴ്‌സ് – പി. ആർ. പോൾ, തോമസ് കെ. സ്റ്റീഫൻ, സിസ്റ്റർ ലൂർദ് മേരി, ബിന്ദു സി.എസ്.
സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ – മോൺ.വി.പി. ജോസ്, ഫാ.റോബർട്ട് വിൻസെന്റ്, ഫാ.ഷൈജുദാസ്, സിസ്റ്റർ മേരി വി.യു., മേരികുഞ്ഞ്, ജോൺ സുന്ദർ രാജ്, അഡ്വ. ഡി.രാജു, ഫ്രാൻസി അലോഷി, ബാൽരാജ്, ഷാജി ബോസ്‌കോ എന്നിവർ.
വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസും ചാൻസിലർ റവ. ഡോ. ജോസ് റാഫേലും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു.
Best of Luck