Parish

ഉന്നത വിജയം ആഘോഷമാക്കി സെന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ  ‘മികവ് ഉത്സവ്’ 

ഉന്നത വിജയം ആഘോഷമാക്കി സെന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ  'മികവ് ഉത്സവ്' 

സ്വന്തം ലേഖകൻ

പേയാട്: പേയാട് സെന്റ് സേവിയേഴ്‌സ് ദേവാലയം ‘മികവ് ഉത്സവ്’ എന്ന വേറിട്ട പ്രോഗ്രാമിലൂടെ ഇടവകയിലെ വിദ്യാർത്ഥികളുടെ ഉന്നത വിജയം ആഘോഷമാക്കി. 2017-2018  അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., എച്ച്.എസ്.ഇ. ഉന്നത വിജയ കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച ‘മികവ് ഉത്സവ’ വെള്ളിയാഴ്ച      രാവിലെ 10 മണിക്ക് പേയാട് പാരിഷ്ഹാളിൽ നടന്നു.

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുക, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുക, മോട്ടിവേഷൻ സെമിനാർ എന്നിവയായിരുന്നു ഈ വർഷത്തെ ‘മികവ് ഉത്സവ്’ യുടെ ലക്ഷ്യം.

‘മികവ് ഉത്സവ്’ ഇടവകവികാരി ഫാ. ജോയിസാബു. വൈ. ഉൽഘാടനം  ചെയ്‌തു. ശ്രീ.      പി.സി. ജോർജ് അധ്യക്ഷനായിരുന്ന ‘മികവ് ഉത്സവ’ സമ്മേളനത്തിൽ പാരിഷ് കൗൺസിൽ സെക്രട്ടറി റെസലയൻ ഡി., ടിനോ റോബിൻസൺ എന്നിവർ ആശംസകളർപ്പിച്ചു. അജിത് രാജ് സ്വാഗതവും, മതബോധന ഹെഡ്മാസ്റ്റർ അലോഷ്യസ് നന്ദിയും അർപ്പിച്ചു.
വിദ്യാർത്ഥികൾക്ക്  പ്രോത്സാഹനം നൽകുന്നതിലേക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ സെമിനാറിന് ക്രിസ്റ്റഫർ സർ നേതൃത്വം കൊടുത്തു.

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മെഡലുകളും നൽകി ആദരിച്ചു. തുടർന്ന്, ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വിതരണംചെയ്‌തു.

വിദ്യാർത്ഥികളും  മാതാപിതാക്കളും അടക്കം 130-ൽ അധികം പേർ ‘മികവ് ഉത്സവ’യിൽ പങ്കടുക്കുകയുണ്ടായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker