Kerala

മദർ പേത്ര ദൈവദാസിയുടെ ചരമ വാർഷികാനുസ്മരണം നടത്തി

മദർ പേത്ര ദൈവദാസിയുടെ ചരമ വാർഷികാനുസ്മരണം നടത്തി

തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദർ പേത്രയുടെ 42ാം ചരമ വാർഷികാനുസ്മരണം നടത്തി. സ്നേഹനികേതൻ കോൺവന്റ് ചാപ്പലിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ അനുസ്മരണബലിയും കല്ലറയിൽ പ്രാർത്ഥനയും നടത്തി.

തുടർന്ന് പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്കും ദീനസേവനസഭയുടെ സ്പെഷൽ സ്‌കൂളായ കാരക്കുണ്ട് ഡോൺബോസ്‌കോയിലെ കുട്ടികളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

മദർ പേത്ര ഓർമയുടെ താളുകളിൽ എന്ന പുസ്തകത്തിന്റെ പ്രകാശനവും ബിഷപ് നിർവഹിച്ചു. സുപ്പീരിയർ ജനറൽ സിസ്റ്റർ ഡാനിയേല, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വന്ദന, ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, വികാരി ജനറൽമാരായ മോൺ. ക്ലാരൻസ് പാലിയത്ത്, മോൺ. ക്ലമന്റ് ലെയിഞ്ചൻ എന്നിവർ നേതൃത്വം നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker