Parish
വിന്‍സെന്റ് ഡി പോൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
വിന്‍സെന്റ് ഡി പോൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
മാറനല്ലൂർ: മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നിർധനരായ 55 വിദ്യാർഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ലഭിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പഠനോപകരണങ്ങളുടെ വിതരണവും ഫാ. അലക്സ് സൈമൺ നിർവ്വഹിച്ചു.
വിൻസെന്റ് ഡിപോൾ സൊസൈറ്റി പ്രസിഡന്റ് സജി ജോസ് അധ്യക്ഷത വഹിച്ചു. മതബോധന ഹെഡ്മാസ്റ്റർ ജോസ് പ്രകാശ്, ആന്റണി, എ. ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.