കൊച്ചുപളളിയിലെത്തുന്ന തീർത്ഥാടകർക്ക് ജില്ലാപഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം
കൊച്ചുപളളിയിലെത്തുന്ന തീർത്ഥാടകർക്ക് ജില്ലാപഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ, തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ കൊച്ചുപളളിയിൽ വിശ്രമ കേന്ദ്രം തുറന്നു.
ജില്ലാ പഞ്ചായത്തിന് കീഴിൽ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. പളളികമ്മറ്റി വിട്ടുകൊടുത്ത സ്‌ഥലത്ത് 2 മുറികളും 4 ശുചിമുറികളുമായാണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. തെക്കിന്റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കൊച്ചുപളളിയിലേക്ക് നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് വിശ്രമകേന്ദ്രം വലിയ ആശ്വാസമാണെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് പറഞ്ഞു.
വിശ്രമ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നാടമുറിച്ച് നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എസ്. കെ. പ്രീജ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ടി. ബീന ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.