വരുംനാളിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ
വരുംനാളിൽ "ഹബേമുസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് അറിയിക്കുന്നത് കർദ്ദിനാൾ സാറയായിരിക്കും.
വത്തിക്കാൻ ആരാധന തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറയെ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി ഉയർത്തിയിരിയ്ക്കുകയാണ്. പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കർദ്ദിനാൾ-ഡീക്കൻ തിരുസംഘത്തിലെ ഏറ്റവും മുതിർന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്.
ഏറ്റവും മുതിർന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മർട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. മെയ് 19-ലെ കർദ്ദിനാൾ സമിതി യോഗത്തിലാണ് നിലവിലെ ഏറ്റവും മുതിർന്നയാളായ കർദ്ദിനാള്‍ റോബർട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തത്.
കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെയുള്ള കർദ്ദിനാൾമാർക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം.
പുതിയ പാപ്പാ പ്രഥമ ബലിയർപ്പണം നടത്തുമ്പോൾ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ ‘പാലിയം’ തോളിൽ അണിയിക്കുന്നതും കർദ്ദിനാൾ പ്രോട്ടോ ഡീക്കന്‍മാരുടെ ചുമതലയാണ്.
2001-മുതൽ കർദ്ദിനാൾ സാറ റോമൻ കൂരിയായിൽ സേവനം ചെയ്തുവരുകയാണ്.