World
പോപ്പിനെ വിമർശിക്കുന്നത് പാപമല്ല; പോപ്പ് ഫ്രാൻസിസ്
പോപ്പിനെ വിമർശിക്കുന്നത് പാപമല്ല; പോപ്പ് ഫ്രാൻസിസ്
സ്വന്തം ലേഖകൻ
റോം : ഇറ്റാലിയൻ ബിഷപ്പുമാരുടെ ജനറൽ അസംബ്ലിയിൽ അഭിസംബോധന ചെയ്യവേ, ഇറ്റലിയിലെ ബിഷപ്പുമാരോട് അവരുടെ ആകുലതകളെക്കുറിച്ച് തുറവിയോടെ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു പാപ്പാ.
പോപ്പ് പ്രധാനമായി മൂന്ന് ആകുലതകൾ അവതരിപ്പിച്ചു : 1) ദൈവവിളിയുടെ കുറവ്; 2) സാമ്പത്തിക മേഖലയിലെ കളങ്കം; 3) രൂക്ഷമാകുന്ന രൂപതകളുടെ ലയനം.
സഭയിൽ നിലനിൽക്കുന്ന സാമ്പത്തിക ക്രമക്കേടുകളെയും ഏകാധിപത്യ പ്രവണതകളെയും പാപ്പാ നിശിതമായി വിമർശിക്കുകയുണ്ടായി.
തുടർന്ന്, ബിഷപ്പുമാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ആരായുമ്പോഴാണ് പോപ്പിനെ വിമർശിക്കുന്നത് പാപം അല്ലെന്നും, മറിച്ച്, നിങ്ങളുടെ തന്നെ ഹൃദയത്തിൽ നിന്നുള്ള പ്രചോദനത്തിന്റെയും തീക്ഷ്ണതയുടെയും വാക്കുകൾ ആണെന്ന് പാപ്പാ പറഞ്ഞത്.