കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ (ഡിഎഫ്സി) സംസ്ഥാന ജോയിന്റ് ഡയറക്ടറായി ഫാ.ജിനോ പുന്നമറ്റത്തിൽ ചുമതലയേറ്റു. കോതമംഗലം രൂപതാംഗമാണ്. ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം സോൺ ഡയറക്ടർ, പോത്താനിക്കാട് സെന്റ് സേവിയേഴ്സ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം ചെയ്യുന്നു.
2009-ൽ മാർ ജോർജ് പുന്നക്കോട്ടിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. നെടിയശാല, കലയന്താനി, മാറിക, കാളിയാർ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും നാടുകാണി പള്ളിയിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കലയന്താനി പുന്നമറ്റത്തിൽ ജോസിന്റെയും മേരി ജോസിന്റെയും മകനാണ്. സഹോദരങ്ങൾ: ജിൻസ്, ജിന്റോ.
Related