ലോഗോസ് ബൈബിൾ ക്വിസ്; മൊബൈൽ ആപ്പ് പുറത്തിറക്കി
ലോഗോസ് ബൈബിൾ ക്വിസ്; മൊബൈൽ ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: ലോഗോസ് ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ മത്സരത്തിന് ഒരുങ്ങുന്നതിനു സഹായിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത ബൈബിൾ കമ്മീഷനും മീഡിയ കമ്മീഷനും സംയുക്തമായി കഴിഞ്ഞ വർഷം ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് പരിഷ്കരിച്ച് വീണ്ടും പുറത്തിറക്കിയത്. അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അജപാലനശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫാ. മുത്തപ്പൻ അപ്പോലി, ഫാ. ദീപക് ആന്റോ, എഫ്. സിൽവദാസ്, സുശീല ലോപ്പസ് തുടങ്ങിയവർ പ്രസംഗിച്ചു.
ലോഗോസ് ബൈബിൾ ആപ്പ് വികസിപ്പിച്ച ആൻസൺ, പ്രദീപ്, ഷാജി, നെവിൻ എന്നിവർ പങ്കെടുത്തു. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.