കണ്ണൂർ രൂപതയിൽ യുവജന വർഷ സന്ദേശയാത്ര ആരംഭിച്ചു
കണ്ണൂർ രൂപതയിൽ യുവജന വർഷ സന്ദേശയാത്ര ആരംഭിച്ചു
സ്വന്തം ലേഖകന്
കണ്ണൂർ: യുവജന വർഷാചരണത്തോടനുബന്ധിച്ച് കണ്ണൂർ രൂപതയിൽ ആരംഭിച്ച “യുവജന വർഷ സന്ദേശ യാത്ര” യുടെ ഉത്ഘാടനം രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല ദീപശിഖ യുവജന പ്രതിനിധികൾക്ക് കൈമാറികൊണ്ട് നിർവഹിച്ചു. കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ചായിരുന്നു ഉത്ഘാടനവും ദീപശിഖ കൈമാറലും.
കെ.സി. വൈ.എം., സി. എൽ.സി., ജീസസ് യൂത്ത് പ്രതിനിധികളാണ് പിതാവിന്റെ കൈയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയത്. സ്റ്റീഫൻ, ലിജീഷ് മാർട്ടിൻ, ഗ്രെയ്സ് തുടങ്ങിയവർ കെ.സി. വൈ.എം., സി. എൽ.സി., ജീസസ് യൂത്ത് എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു.
ഏപ്രിൽ 7-ന് ആരംഭിച്ച ഈ യുവജന വർഷ സന്ദേശ യാത്ര നവംബർ മാസത്തോടുകൂടി രൂപതയിലെ എല്ലാ ഇടവകകളും സന്ദർശിക്കും.
രൂപതാ യുവജന നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ യാത്രയ്ക്ക് രൂപതാ മെത്രാൻ എല്ലാവിധ ഭാവുകങ്ങളും നേർന്നു.
മോൺ. ക്ലാറൻസ് പാലിയത്ത്, യുവജന സമിതി ഡയറക്ടർ ഫാ. ഷിറോൺ ആന്റണി, കെ.സി.വൈ.എം. ഡയറക്ടർ ഫാ. ആരിഷ് സ്റ്റീഫൻ, കണ്ണൂർ ഫെറോന ഡയറക്ടർ ഫാ. ജോൺസൻ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.