ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം
ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം
സ്വന്തം ലേഖകൻ
വത്തിക്കാൻ: ഈ വർഷത്തെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം ഫ്രാൻസിസ് പാപ്പായ്ക്ക്.
ഫ്രാൻസിലെ മെഡിറ്ററേനിയൻ സാഹിത്യ സമാജം ആണ് ആത്മീയതയ്ക്കുള്ള
ഈ വർഷത്തെ പുരസ്ക്കാരം നൽകുവാൻ ഫ്രാൻസിസ് പാപ്പായെ തെരെഞ്ഞെടുത്തത്. ഏപ്രിൽ 4-ന് രാവിലെയാണ് പ്രഖ്യാപനമുണ്ടായത്.
യൂറോപ്യൻ സാഹിത്യ സംഘം ഈ പുരസ്ക്കാരം നൽകുന്നതിന് അടിസ്ഥാനമായി കണ്ടത്, പരിശുദ്ധ പിതാവിന്റെ
ജനങ്ങളുമായുള്ള ഹൃദ്യവും ഊഷ്മളവുമായ ഇടപെടലുകളും, നാനാവിഭാഗത്തിൽപ്പെട്ട ജനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരെ നന്മയുടെ വഴികളിലേയ്ക്ക് നയിക്കുന്ന സംഭാക്ഷണങ്ങളും സംവാദങ്ങളും, കാലികപ്രാധാന്യമുള്ള പ്രഭാഷണങ്ങൾ, മാനവികതയുടെ വൈവിദ്ധ്യമാർന്ന മേഖലകളായ – ഭൂമിയും പരിസ്ഥിതിസംരക്ഷണവും, സമാധാനത്തിനുവേണ്ടിയുള്ള നിരന്തരമായ ആഹ്വാനങ്ങളും, മതവും രാഷ്ട്രീയവും മാനുഷിക നന്മയ്ക്കായെന്നുള്ള പ്രബോധനങ്ങളും, ലോകത്തെ അസമത്വത്തിനും നവമായ അടിമത്വപ്രവണതകൾക്കും എതിരെയുള്ള ശക്തമായ ഉത്ബോധനങ്ങളും, മതാന്തരസംവാദങ്ങളും സഭകളുടെ ഐക്യത്തിനായുള്ള നിരന്തരമായ പ്രവർത്തനവും വിലയിരുത്തലിന്റെ പരിധിയിലുണ്ടായിരുന്നുവെന്ന് പുരസ്‌കാര പ്രഖ്യാപന പത്രിക വ്യക്തിമാക്കുന്നു.