Vatican

“നരകം ഇല്ല എന്ന് പാപ്പാ” സത്താൻസേവ ഓൺലൈൻ പത്രങ്ങളുടെ ദുഃഖവെള്ളി സ്പെഷ്യൽ

"നരകം ഇല്ല എന്ന് പാപ്പാ" സത്താൻസേവ ഓൺലൈൻ പത്രങ്ങളുടെ ദുഃഖവെള്ളി സ്പെഷ്യൽ

സ്വന്തം ലേഖകൻ

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ഓൺലൈനിൽ  മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ട് സത്താൻസേവ പ്രചാരകർ.

ഇറ്റലിയിലെ ‘ലാ റിപ്പബ്ലിക്ക’ എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി പാപ്പായുമായി നടത്തിയ  സംഭാഷണത്തിൽ ‘നരകം എന്ന ഒന്ന് ഇല്ല’ എന്നു പാപ്പാ പറഞ്ഞതായാണ് ഇന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഈ വാർത്ത കെട്ടിച്ചമച്ചതാണെന്നതിൽ സംശയമില്ല.

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാർത്തകൾ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ സുലഭമാണ്.  സഭയുമായി ബന്ധപ്പെട്ടും സഭയുടെ തലവനെ വളരെ ഹീനമായി അവതരിപ്പിച്ചും സൃഷ്ടിക്കപ്പെടുന്ന വ്യാജ റിപ്പോർട്ടുകളും വാർത്തകൾക്കും പിന്നിൽ പലപ്പോഴും പ്രവർത്തിക്കുന്നത് സാത്താൻ സഭയുടെ വക്താക്കളായി മാറുന്ന ഓൺലൈൻ പത്രങ്ങൾ ആണെന്ന് തെളിയിക്കപ്പെടുന്ന തരത്തിലാണ് ഓരോ വാർത്തകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ദുഃഖവെള്ളി ദിനത്തിൽ തന്നെ ഇപ്രകാരം ഒരു വാർത്ത നൽകുവാൻ തെരെഞ്ഞെടുത്തതിന് പിന്നിൽ ലക്ഷ്യം കത്തോലിക്കാ സഭ തന്നെയാണ്. ചില പത്രങ്ങൾ വളരെ ആഘോഷമായി ക്രിസ്‌തീയ പഠനങ്ങളെ പുച്ഛിക്കുന്നുണ്ടായിരുന്നു.

‘കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു പാരമ്പര്യ ആണിക്കല്ലുകൂടി ഫ്രാൻസീസ് മാർപ്പാപ്പ വലിച്ചൂരി, നരകം എന്ന സങ്കല്പ്പം കാട്ടി വ്യാപാരം നടത്തുന്ന കരിസ്മാറ്റിക് ധ്യാനക്കാർക്കും, വട്ടായിൽ അച്ചന്റെയും കാര്യമാണ്‌ കഷ്ടത്തിലായത്,  ധ്യാനത്തിലും പള്ളി പ്രസംഗത്തിലും പിരിവുകൾക്കും മരണവും നരകവും കാട്ടി വിശ്വാസികളേ വിറപ്പിക്കുകയും ചെയ്യുന്നതും പതിവായിരുന്നു’ തുടങ്ങിയ വിവരണങ്ങൾ കുത്തിക്കുറിച്ച ഇവരുടെ ഉദ്ദേശശുദ്ധിയും ലക്ഷ്യവും വ്യക്തമാക്കുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker