കൊച്ചി: ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രയാണത്തിനു കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ സ്വീകരണം നൽകി. ഇന്നു രാത്രി 10.30 വരെ തിരുശേഷിപ്പു വണങ്ങാൻ അവസരമുണ്ടാവും.
വിശുദ്ധന്റെ വാരിയെല്ലിന്റെ ചെറിയ ഭാഗമാണു തിരുശേഷിപ്പായി കൊണ്ടുവന്നിട്ടുള്ളത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുശേഷിപ്പു സ്വീകരിച്ചു. ഇന്നു പുലർച്ചെ 4.30 നു തിരുശേഷിപ്പു വണക്കം ആരംഭിക്കും.
6.15, 9.15, 10.45, 2.00, 4.30, 7.00 സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടാവും. 10.45-നുള്ള വിശുദ്ധ കുർബാനയ്ക്കു മുൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.8.30 നു തിരുശേഷിപ്പ് അന്റോണിയൻ ഹാളിൽ നിന്നു ദേവാലയത്തിലേക്കു മാറ്റും.