പോൾ ആറാമന്റെയും ആർച്ച്ബിഷപ് റൊമേറോയുടെയും നാമകരണത്തിന് അംഗീകാരം
പോൾ ആറാമന്റെയും ആർച്ച്ബിഷപ് റൊമേറോയുടെയും നാമകരണത്തിന് അംഗീകാരം
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയും രക്തസാക്ഷിയായ ആർച്ച്ബിഷപ് അർനുൾഫോ ഓസ്കർ റൊമേറോയും ഈ വർഷം വിശുദ്ധപദവിയിലേക്ക്. ഇവരുടെ നാമകരണത്തിനുള്ള ഡിക്രി ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.
യുവജനങ്ങൾക്കായുള്ള മെത്രാന്മാരുടെ സിനഡ് സമാപിക്കുന്ന ഒക്ടോബർ 28-നു ശേഷമാകും പോൾ ആറാമന്റെ നാമകരണമെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പറോളിൻ പറഞ്ഞു.
ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവഡോറിലെ സാൻ സാൽവഡോർ അതിരൂപതാധ്യക്ഷനായിരു
ഇരുവരുടെയും മാധ്യസ്ഥതയിൽ നടന്ന അദ്ഭുതങ്ങൾ സ്ഥിരീകരിക്കുന്ന ഡിക്രിയിൽ മാർപാപ്പ ഒപ്പു വച്ചു. സെസീലിയ മാരിബെൽ ഫ്ലോറസ് എന്ന ഗർഭിണിക്കുണ്ടായ രോഗശാന്തിയാണ് ആർച്ച്ബിഷപ് റൊമേറോയുടെ മാധ്യസ്ഥതയിൽ നടന്നതായി സ്ഥിരീകരിച്ചത്.
1963 മുതൽ 78 വരെ കത്തോലിക്കാ സഭയെ നയിച്ച പോൾ ആറാമൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിജയകരമായ പൂർത്തീകരണവും കൗൺസിൽ തീരുമാനങ്ങൾ പ്രകാരമുള്ള പരിഷ്കാരങ്ങളുടെ നടത്തിപ്പും വഴി ശ്രദ്ധേയനായി. ജീവന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഹുമാനേ വീത്തേ (മനുഷ്യജീവൻ) എന്ന ചാക്രികലേഖനം അദ്ദേഹം പുറപ്പെടുവിച്ചതിന്റെ അൻപതാം വാർഷികമാണ് ഇക്കൊല്ലം.