ഭൂകമ്പത്തെ അതിജീവിച്ച് 16 മാസം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട ദിവ്യകാരുണ്യം കണ്ടെത്തി
ഭൂകമ്പത്തെ അതിജീവിച്ച് 16 മാസം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട ദിവ്യകാരുണ്യം കണ്ടെത്തി
![](https://catholicvox.com/wp-content/uploads/2018/02/Tiiatty-Disster-750x405.jpg)
ഫാ. ഷെറിൻ ഡൊമിനിക്, ഉക്രൈൻ.
ഇറ്റലി: മദ്ധ്യ ഇറ്റലിയിലെ നഗരമായ ആർക്വാത്താ ഡെൽ ട്രോൺറ്റോയിലെ ദേവാലയത്തിലാണ്, സിയാന്നയിലെ ദിവ്യകാരുണ്യ അത്ഭുതത്തിനു സമാനമായ “അത്ഭുത ദിവ്യകാരുണ്യം” കണ്ടെത്തിയത്.
2016, ഒക്ടോബർ 30 നാണ് മദ്ധ്യ ഇറ്റലിയിൽ 6. 6 ഭൂചലനം ഉണ്ടായതും തുടർന്ന് ദൈവാലയം ഇടിഞ്ഞു വീണതും. 16 മാസങ്ങൾക്കുശേഷം ദൈവാലയ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും കണ്ടെടുത്ത ദിവ്യസക്രാരിയിൽ ആണ് അദ്‌ഭുത സാന്നിധ്യമായി യാതൊരു ഭാവഭേദവും കൂടാതെ നിലകൊണ്ട ദിവ്യകാരുണ്യം കണ്ടെത്തിയത്.
നാഷണൽ കാത്തലിക് രജിസ്റ്ററിൽ “ആർക്വാത്ത ഡെൽ ട്രോൺറ്റോയിലെ ദൈവാലയ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്ത സക്രാരിയിൽ അടങ്ങിയിരുന്ന 40 ഓളം ദിവ്യകാരുണ്യത്തിനു (സാധാരണ ദിവ്യബലിക്ക് ഉപയോഗിക്കുന്ന അപ്പത്തിന്) കാലാന്തരത്തിൽ വന്ന് ചേരുന്ന ജീർണതയോ ബാക്ടീരിയകളോ ഇല്ലായിരുന്നു” എന്ന് സാക്ഷ്യപ്പെടുത്തുന്നു
ഈ അത്ഭുതം 1730, ആഗസ്ത് 14ന് ഇറ്റലിയിലെ തന്നെ സിയാന്നയിൽ സമാന രീതിയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെ ഓർമിപ്പിക്കുന്നു. കവർച്ചക്കാരാൽ അന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത 230 ഓളം ദിവ്യകാരുണ്യം യാതൊരു ഭാവമാറ്റവും വരുത്താ ത്തെ ഇന്നും നിലകൊള്ളുന്നു.
സഭയുടെ അംഗീകാരം ലഭിക്കുനയാണെങ്കിൽ ഈ അത്ഭുതവും ലോകാന്തരതലത്തിൽ ശ്രദ്‌ധനേടുന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായി മാറാം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദേവാലയ വിശ്വാസികൾ.