61 ാം മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് മാർച്ച് 21-ന് തുടക്കമാവും
61 ാം മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് മാർച്ച് 21-ന് തുടക്കമാവും
വിതുര: 61 ാം മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് മാർച്ച് 21 ബുധനാഴ്‌ച തുടക്കമാവും. തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറ്റിയൊന്ന് പേരടങ്ങുന്ന തീർത്ഥാടന കമ്മറ്റി രൂപീകരിച്ചു. മാർച്ച് 21-ന് ആരംഭിക്കുന്ന തീർത്ഥാടനം 25 ഞായറാഴ്‌ച വരയും 30-ന് ദു:ഖവെളളി ദിനത്തിലും നടക്കും.
തീർത്ഥാനത്തിന്റെ രക്ഷാധികാരി നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവലും സഹ രക്ഷധികാരിയായി രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസുമാണ്. തീർത്ഥാടന ചെയർമാൻ – മോൺ. റൂഫസ് പയസ്‌ലീൻ; ജനറൽ കൺവീനർ – ഫ്രാൻസി അലോഷ്യസ്; തീർത്ഥാടന കമ്മറ്റി സെക്രട്ടറി – ബൈജു തെന്നൂർ; പ്രോഗ്രാം കമ്മറ്റി ചെയർമാൻ – ഫാ. ഷാജ്‌കുമാർ, കൺവീനർ – തോമസ് കെ. സ്റ്റീഫൻ; പബ്ലിസിറ്റി ചെയർമാൻ – ഫാ. രാഹുൽ ബി. ആന്റോ, കൺവീനർ – അഗസ്റ്റിൻ വർഗ്ഗീസ്; ആരാധന ചെയർമാൻ – ഫാ. അനൂപ്, കൺവീനർ – സിസ്റ്റർ എലിസബത്ത് സേവ്യർ; സ്റ്റേജ് & ഡെക്കറേഷൻ – ഫാ. സൈമൺ; കൺവീനർ – മോഹൻ വിതുര; ഫിനാൻസ് ചെയർമാൻ – ഫാ. സെബാസ്റ്റ്യൻ കണിച്ച്‌കുന്നത്ത്, കൺവീനർ – അലോഷ്യസ് കുറുപ്പുഴ; ഗതാഗതം കൺവീനർ – അപ്പു; ഫുഡ് കൺവീനർ – രാജൻ ബോണക്കാട്; പോലീസ് & ഫോറസ്റ്റ് കൺവീനർ – ജോണ്‍ സുന്ദര്‍രാജ് ആര്യനാട്; റിസപ്‌ഷന്‍ & മെഡിക്കൽ കൺവീനർ – ബെയ്‌സിൽ; വോളന്റിയേഴ്‌സ് കൺവീനർ – രാജു വിതുര; മീഡിയ കൺവീനർ – ജോയി വിതുര.
തീർത്ഥാടന നാളുകളിൽ വിവിധ രൂപതകളിലെ ബിഷപ്പുമാർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും . ബോണക്കാടിൽ നടക്കുന്ന പൊതു സമ്മേളനങ്ങളിൽ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ബോണക്കാട് കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണുർ പറഞ്ഞു.
തിർത്ഥാടനം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്…
ബോണക്കാട് കുരിശുമല തിർത്ഥാടനം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുകയെന്ന് കുരിശുമല സംരക്ഷണ സമിതി ചെയർമാൻ ഫാ. ഷാജ്‌കുമാർ അറിയിച്ചു. തീർത്ഥാടനപാതയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കാൻ തീർത്ഥാടനവുമായി ബന്ധപ്പെട്ട് 25 അംഗ ഗ്രീൻ പ്രോട്ടോക്കോൾ വേളന്റിയേഴ്‌സിനെ തെരെഞ്ഞെടുത്തു. തീർത്ഥാടനത്തിന് പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
തീർത്ഥാടനത്തിന് എല്ലാ ദിവസവും കെ.എൽ.സി.എ.യുടെ പാഥേയം…
തീർത്ഥാടന നാളുകളിൽ ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപം കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ പഥേയം എന്ന പേരിൽ അന്നദാനം നടത്തും. തീർത്ഥാടകർക്ക് മുഴുവനും ഭക്ഷണം കൊടുക്കാനുളള കൃമീകരണം ചെയ്തതായി കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി. രാജു പറഞ്ഞു.