Kerala
നോമ്പുകാലം മേന്മയുള്ളതായി തീരണം: ബിഷപ് ഡോ. അലക്സ് വടക്കുംതല.
നോമ്പുകാലം മേന്മയുള്ളതായി തീരണം: ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ: അവശത അനുഭവിക്കുന്നവന്റെ വേദനകളിലേക്കുള്ള പങ്കു ചേരലാകണം നോമ്പുകാലത്തെ പ്രവർത്തനങ്ങളെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. നോമ്പും പ്രാർഥനയും ഉപവാസവുമെല്ലാം കാരുണ്യ പ്രവൃത്തികളിലൂടെ മേന്മയുള്ളതായി തീരണം. വലിയ നോമ്പുകാലത്തിനു തുടക്കം കുറിച്ച് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ നോമ്പുകാല സന്ദേശം നൽകുകയായിരുന്നു ബിഷപ്.
തപസ്സ് കാലത്തിനു തുടക്കം കുറിച്ച് ത്യാഗത്തിന്റെയും അനുതാപത്തിന്റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയിൽ ചാരംപൂശി കുരിശ് അടയാളം വരച്ചു. തിരുകർമങ്ങളിലും തുടർന്നു നടന്ന കുർബാനയിലും വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി മോൺ. ആന്റണി പയസ്, സഹവികാരി ഫാ. മാർട്ടിൻ മാത്യു, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. ഫിഡലീസ് ജയിംസ് എന്നിവർ പങ്കെടുത്തു.