Vatican

തെരേസിയോ ഒലിവേലി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്…

തെരേസിയോ ഒലിവേലി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്...

വത്തിക്കാന്‍ സിറ്റി :രണ്ടാം ലോകമഹായുദ്ധത്തില്‍ തന്‍റെ വിശ്വാസം പരിപാലിച്ച ധീരപോരാളിയാണ് ധന്യനായ തെരേസിയോ ഒലിവേലിയെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു.

ഇറ്റലിക്കാരനായ ധ്യന്യന്‍, തെരേസിയോ ഒലിവേലിയുടെ ആസന്നമാകുന്ന വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം സംബന്ധിച്ചു വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു ജനുവരി 31-Ɔ൦ തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇറ്റലിയുടെ യുവരക്തസാക്ഷിയാണ് തെരേസിയോ ഒലിവേലി. വിശ്വാസത്തിന്‍റെയും ദേശഭക്തിയുടെയും ഒരുപോലെ ധീരനായ പടയാളിയായിരുന്നു. രാജ്യസ്നേഹത്തെപ്രതി വീരമൃത്യു വരിച്ചതിന് കീര്‍ത്തിമുദ്ര നല്കുമായിരിക്കാം. എന്നാല്‍ വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവിക പുണ്യാഭ്യാസത്തെപ്രതിയുള്ള തെരേസിയോ ഒലിവേലിയുടെ രക്തസാക്ഷിത്വമാണ് സഭ അംഗീകരിക്കുന്നത്. കര്‍ദ്ദിനാള്‍ അമാത്തോ വിശദീകരിച്ചു.

2018 ഫെബ്രുവരി 3-Ɔ൦ തിയതി ശനിയാഴ്ച ബെലാജിയോയില്‍ കോമോ രൂപതയുടെ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേ ഇറ്റലിയുടെ ധന്യനായ യുവരക്തസാക്ഷി, തെരേസിയോ ഒലിവേലിയെ വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് സഭ ഉയര്‍ത്തും.

1916 ജനുവരി 7-Ɔ൦ തിയതി തെക്കെ ഇറ്റലിയിലെ ബെലാജിയോയില്‍ ഒലിവേലി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. എന്നാല്‍ കത്തോലിക്കാവിശ്വാസത്തില്‍ ആകൃഷ്ടനായി. ഫാസിസത്തോടുള്ള വിദ്വേഷം പ്രകടമാക്കിക്കൊണ്ട് ഇറ്റലിയുടെ സൈന്ന്യത്തില്‍ ചേര്‍ന്നു. പിന്നീട് 1945-ല്‍ ജനുവരി 17-ന് നാസി തടവറയില്‍ ധീരമായി രക്തസാക്ഷിത്വം വരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker