കമുകിൻകോട് പ്രാർത്ഥനാ മുഖരിതം കൊടിയേറ്റിന് നൂറ് കണക്കിന് തീർത്ഥാടകർ
കമുകിൻകോട് പ്രാർത്ഥനാ മുഖരിതം കൊടിയേറ്റിന് നൂറ് കണക്കിന് തീർത്ഥാടകർ
ബാലരാമപുരം: നൂറികണക്കിന് തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് കൊടിയേറി.
ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ് തിരുനാളിന് കൊടിയേറിയത്. കൊച്ചു പളളിയിൽ നിന്ന് പ്രദക്ഷിണമായെത്തിയ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപ പ്രദക്ഷിണം 11 മണിയോടെ വലിയ പളളിയിൽ പ്രവേശിച്ചു തുടർന്ന് പരിശുദ്ധാത്‌മാവിന്റെ ഗാനം ഗായക സംഘം ആലപിച്ചു.
മാലാഖ വേഷമണിഞ്ഞ ബാലിക മാരുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ അളത്താരയിൽ നിന്ന് പ്രദക്ഷിണമായി ഇടവക വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും കൊടിമരത്തിന്റെ ചുവട്ടിലേക്കെത്തി. മതബോധന വിദ്യാര്‍ത്ഥികൾ കത്തിച്ച 100 മെഴുകുതിരികളുമായി പ്രദക്ഷിണത്തെ സ്വീകരിച്ചു. തുടർന്ന് വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഭക്‌തി നിർഭരമായ കൊടിയേറ്റിന് ഇടവക വികാരി ഫാ. വത്സലൻജോസ് നേതൃത്വം നിൽകി.
തുടർന്ന് വലിയ പളളിയിൽ വിശുദ്ധ കുർബാന ആശീർവാദം നടന്നു.
പ്രവാസി ദിനമായി ആചരിക്കുന്ന നാളെ വൈകിട്ട് 6.30-ന് മണ്ഡപത്തിൻകടവ് ഇടവക വികാരി ഫാ. റോബിൻ രാജ് ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഉണ്ടൻകോട് ഇടവകയുടെ സഹവികാരി ഫാ. പ്രദീപ് ആന്റോ വചന പ്രഘോഷണം നടത്തും